23 September Wednesday

സേനകള്‍ സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

ചാലിയാറിൽ നിയോഗിച്ച ദുരന്തരക്ഷാസേന

മഞ്ചേരി
 മഴക്കെടുതി നേരിടാൻ അഗ്നിരക്ഷാ സേനയും എൻഡിആർഎഫും ഉൾപ്പെടെ 300 അംഗ രക്ഷസേനയെ വിവിധ മേഖലകളിൽ വിന്യസിച്ചു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിലാണ് സേനയെ വിന്യസിച്ചത്. നിലമ്പൂർ താലൂക്കിൽ വഴിക്കടവ്, പോത്തുകല്ല്, എടക്കര, കരുളായി, ചാലിയാർ, മമ്പാട് കേന്ദ്രങ്ങളിലും ഏറനാട് താലൂക്കിൽ വാഴക്കാട്, ഊർങ്ങാട്ടിരിയിലും തിരൂരങ്ങാടി താലൂക്കിലെ വേങ്ങരയിലുമാണ് പരിശീലനം ലഭിച്ച സംഘത്തെ നിയോഗിച്ചത്. 120 അഗ്നിരക്ഷാ സേനാ അംഗങ്ങളും 150 സിവിൽ ഡിഫൻസ് അംഗങ്ങളും എൻഡിആർഎഫിലെ 25 പേരുമാണ് സംഘത്തിലുള്ളത്. ഇതിനുപുറെമ ട്രോമാകെയർ വള​ന്റിയർമാരും മത്സ്യത്തൊഴിലാളികളുമുണ്ട്‌‌. പുതുതായി എത്തിച്ച അഞ്ച് ഡിങ്കി ബോട്ടുകളും 10 ഇടങ്ങളിൽ ഫൈബർ ബോട്ടുകളും ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ സേനാംഗങ്ങൾ അതതിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചു.  അടിയന്തര സാഹചര്യം നേരിടാൻ സേന സജ്ജമാണെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top