23 April Tuesday
പഞ്ചായത്ത് പ്രസിഡന്റ് അറിയാതെ പാത്രം വിതരണം ചെയ്തു

ചോദ്യംചെയ‌്തതിൽ പ്രകോപിതരായ ലീഗ‌് അംഗങ്ങൾ അഴിഞ്ഞാടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019
 
കൊണ്ടോട്ടി
പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം വിതരണം പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ മിഥുന അറിയാതെ ലീഗ് അംഗങ്ങൾ ഉദ്ഘാടനംചെയ‌്തത‌് ചോദ്യംചെയ‌്തതിൽ പ്രകോപിതരായ  ലീഗ‌് അംഗങ്ങൾ  പള്ളിക്കൽ പഞ്ചായത്ത് ബോർഡ് യോഗത്തിൽ  അഴിഞ്ഞാടി. 
യോഗം നടന്നുകൊണ്ടിരിക്കെ ലീഗിലെ ഒരു വനിതാ അംഗം ഇരിപ്പിടത്തിൽനിന്ന് ചാടി എണീറ്റ് സമീപത്തുണ്ടായിരുന്ന ഇടതുപക്ഷ അംഗം പി കെ ഇസ്മായീലിനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ മറ്റൊരു ഇടതുപക്ഷ വനിതാ അംഗം ജെൽസാബിയെ ഇവർ ക്രൂരമായി മർദിച്ചു. പരിക്കേറ്റ ഇവർ കൊണ്ടോട്ടിയിലെ ആശുപത്രിയിൽ ചികിത്സ തേടി. 
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം വിതരണം പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ മിഥുന അറിയാതെ ലീഗ‌്‌ അംഗമായ വദ്യാഭ്യാസ–-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖൈറാബിയാണ‌് ഉദ‌്ഘാടനംചെയ‌്ത‌്. ഇതുസംബന്ധിച്ച് ചോദ്യമുയർന്നതാണ് ലീഗ് അംഗത്തെ പ്രകോപിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10.30–-ഓടെയാണ് ബോർഡ് യോഗം ആരംഭിച്ചത്. മൂന്നുമാസത്തോളമായി ബോർഡ് യോഗം സുഗമമായി നടത്തിക്കൊണ്ടുപോകാൻ ലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് അംഗങ്ങൾ അനുവദിച്ചിരുന്നില്ല. ലീഗുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ മിഥുനയുമായുള്ള ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ പടലപ്പിണക്കമാണ് ഇതിന‌് കാരണം. വനിതാ മതിലുമായി പ്രസിഡന്റ് സഹകരിച്ചതാണ് ഇവർ ലീഗിന്റെ കണ്ണിലെ കരടായത്. ഇരുപതോളം അജൻഡ ബുധനാഴ്ചത്തെ യോഗത്തിൽ വച്ചിരുന്നു. പത്ത് അജൻഡ ചർച്ചക്കെടുക്കും മുമ്പേത്തന്നെ സംഘർഷമുണ്ടാക്കി യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. 
ബോർഡ് യോഗം അലങ്കോലപ്പെടുത്തിയശേഷം അംഗങ്ങൾ വിളിച്ചുവരുത്തിയ ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിപക്ഷ അംഗങ്ങൾക്കുനേരെ കൊലവിളിയും നടത്തി.
പ്രധാന വാർത്തകൾ
 Top