23 January Sunday

ആവേശമായി വടംവലി മത്സരം

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

തിരൂര്‍ റിങ് റോഡ് പരിസരത്ത് നടന്ന വടംവലി മത്സരം

തിരൂർ
പതറാത്ത കരുത്തിൽ കമ്പം മുറുകുമ്പോൾ തിരൂരിന്റെ ആകാശത്ത്‌ ആർപ്പുവിളി മുഴങ്ങി. ടീമുകൾ ഒപ്പത്തിനൊപ്പം പോരടിച്ചപ്പോൾ കാണികളിൽ ആവേശംനിറച്ച്‌ സിപിഐ എം മലപ്പുറം ജില്ലാ സമ്മേളന പ്രചാരണാർഥം സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരം.
അടിതെറ്റാതെ മനോഹര ചുവടുകളോടെ കൊണ്ടോട്ടി തോട്ടാശ്ശേരിയറ ടൗൺ ടീമും ഡൗൺ ബ്രിഡ്ജ് തിരൂരും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ തിരൂർ റിങ് റോഡ് പരിസരത്തെ മത്സരവേദിയിൽ തീപാറി. മിന്നും മത്സരത്തിനൊടുവിൽ ടൗൺ ടീം തോട്ടാശ്ശേരിയറ ഒന്നാമത്‌. ആതിഥേയരായ ഡൗൺ ബ്രിഡ്ജ് തിരൂരിന് രണ്ടാം സ്ഥാനവും എംഇഎസ് പൊന്നാനി മൂന്നാ സ്ഥാനവും നേടി. അക്ബർ കാനാത്ത്, ബേബി കൈനിക്കര, ആർ രഞ്ജിത്ത്, ശിഹാബ് എന്നിവരാണ്‌ മത്സരം നിയന്ത്രിച്ചത്‌.
സിപിഐ എം തിരൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന മത്സരം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇ അഫ്സൽ, റഹീം മേച്ചേരി, ടി പ്രബിത, നാജിറ അഷറഫ്, സീനത്ത് റഹ്മാൻ അമേങ്ങര, എം മിർഷാദ്, ടി അനിൽ, പി മിർഷാദ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഗഫൂർ പി ലില്ലീസ്, റഹീം മേച്ചേരി, വി ഗോവിന്ദൻകുട്ടി എന്നിവർ സമ്മാനം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top