10 August Monday

തവനൂർ സെൻട്രൽ ജയിൽ ഉദ്‌ഘാടനം ജൂണിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ജയിൽ ഡിജിപി ഋഷിരാജ് സിങ്‌ തവനൂർ ജയിൽ നിർമാണം വിലയിരുത്താൻ എത്തിയപ്പോൾ

 

കുറ്റിപ്പുറം 
ജയിൽ വകുപ്പിൽ സമഗ്ര നവീകരണ പദ്ധതി നടപ്പാക്കിവരികയാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്‌ പറഞ്ഞു. നിർമാണത്തിലിരിക്കുന്ന തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും വലിയ സെൻട്രൽ ജയിലായി മാറാൻപോകുന്ന തവനൂർ ജയിൽ ജൂണിൽ ഉദ്‌ഘാടനംചെയ്യാനാവുമെന്ന്‌ ഋഷിരാജ്‌ സിങ്‌ പറഞ്ഞു.
നൂറു കോടിയോളം രൂപ ചെലവിട്ട്‌ നിർമിക്കുന്ന ജയിലിൽ രണ്ടായിരം തടവുകാരെ പാർപ്പിക്കാം. നിലവിൽ പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിലെ സെൻട്രൽ ജയിലുകളിൽ 1300 തടവുകാരെ വീതമേ ഉൾക്കൊള്ളാനാകൂ. തവനൂർ ജയിലിൽ ഇലക്ട്രിക്കൽ ജോലികളാണ്‌ ബാക്കിയുള്ളത്‌. 
സംസ്ഥാനത്ത്‌ 10 ജില്ലാ സബ് ജയിലുകളുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്‌. കൂത്തുപറമ്പ്, ഇരിങ്ങാലക്കുട, പത്തനംതിട്ട, ചീമേനി, ആലപ്പുഴ എന്നിവിടങ്ങളിലെ ജയിൽ പ്രവൃത്തി അടുത്തവർഷം പകുതിയോടെ പൂർത്തിയാക്കി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി സബ്‌ ജയിലുകളും ഋഷിരാജ് സിങ്‌ സന്ദർശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top