06 August Thursday

രാഹുൽ ഗാന്ധിയുടെ പ്രസ്താവന പ്രതിഷേധാർഹം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

മലപ്പുറം 
വയനാട്ടിൽ വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച സംഭവം വിലയിരുത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം തകർന്നു എന്നുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ.  കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്‌ത്‌ ജനങ്ങളിലെത്തിച്ചത് പ്ലസ് ടു വിദ്യാർഥിയായ സഫയാണ്. വിദ്യാർഥി നടത്തിയ പ്രകടനം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്. ബാലിശമായ വാക്കുകളിലൂടെ കേരളത്തിലെ ജനങ്ങളെ എംപി വിഡ്ഢികളാക്കരുതെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top