15 October Tuesday
കലിക്കറ്റ്‌ ഡിഎസ്‌യു

പത്തിൽ പത്തും എസ്‌എഫ്‌ഐക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റൽ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ പത്ത്‌ സീറ്റും തൂത്തുവാരി. എംഎസ്എഫ് -–- കെഎസ്‌യു മുന്നണിക്ക് ഒരു സീറ്റുപോലും നേടാനായില്ല. പോൾചെയ്ത 1553 വോട്ടുകളിൽ ആയിരത്തിലേറെ വോട്ട് എസ്എഫ്ഐയുടെ ഓരോ സ്ഥാനാർഥിയും നേടി. വിജയത്തിൽ ആഹ്ലാദിച്ച്‌ എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ പ്രകടനം നടത്തി.
ഭാരവാഹികൾ: ചെയർമാൻ–- ഇ ബിതുൽ (ഫോക് ലോര്‍), ജനറൽ സെക്രട്ടറി–- സി ജയസംഗീത്‌ (ഫോക്ക്‌‌ലോർ), വൈസ് ചെയർമാൻ–- ടി ജി അഞ്‌ജു (ഇംഗ്ലീഷ്‌), ജോയിന്റ്‌ സെക്രട്ടറി–- കെ ചിത്ര (ലൈഫ് സയൻസ്‌), ഫൈൻ ആർട്സ് സെക്രട്ടറി–- പി അതുൽ കൃഷ്‌ണ (കൊമേഴ്സ്), എഡിറ്റർ–- കെ ബിബിൻദേവ്‌ (ചരിത്രം), ജനറൽ ക്യാപ്റ്റൻ–- ആഷിഖ് അലി (കായികം, എംപിഎഡ്‌). യുയുസി–- എ സജിൻ (ജേണലിസം), എസ്‌ എ ആദിത്യ (മലയാളം). തൃശൂർ ജോൺ മത്തായി സെന്ററിൽനിന്നുള്ള പ്രതിനിധിയായി സ്‌കൂൾ ഓഫ് ഡ്രാമയിലെ കെ കെ സുബിനും വിജയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top