24 September Thursday
167 പേര്‍ക്ക് കോവിഡ്

പിടിവിടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 മലപ്പുറം

ആശങ്ക വർധിപ്പിച്ച്‌ ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. ബുധനാഴ്ച 167 പേർക്കുകൂടി കോവിഡ് –-19 സ്ഥിരീകരിച്ചു. ഇവരിൽ ഒരു ആരോഗ്യപ്രവർത്തക ഉൾപ്പെടെ 139 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ രോഗബാധ ഉറവിടം കണ്ടെത്തിയിട്ടില്ല. എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 20 പേർ വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരുമാണ്. 77 പേർ രോഗമുക്തരായി. ഇതുവരെ 1621 പേർ രോഗമുക്തരായി.
സമ്പർക്കം
പെരുവള്ളൂർ സ്വദേശികളായ 16 പേർ, ചേലേമ്പ്ര –- പത്ത്‌, മഞ്ചേരി‌, തേഞ്ഞിപ്പലം –- ആറ് വീതം‌, അമരമ്പലം‌, തിരൂരങ്ങാടി –- അഞ്ച് വീതം‌, കുഴിമണ്ണ, മലപ്പുറം‌, എആർ നഗർ –- നാല് വീതം‌, കാവനൂർ‌, മേലങ്ങാടി –- മൂന്ന് വീതം‌, അരീക്കോട്,‌ കൂട്ടിലങ്ങാടി‌, വാണിയമ്പലം‌, ചുങ്കത്തറ‌, മമ്പാട്, കണ്ണമംഗലം, നിലമ്പൂർ‌, ഊർങ്ങാട്ടിരി, 
കോട്ടക്കൽ –- രണ്ട് വീതം‌, കൊണ്ടോട്ടി, കരുവാരക്കുണ്ട്, കൂട്ടായി, എടക്കര, പാലേമാട്, ഉപ്പട, തുവ്വൂർ, മങ്കട, പുൽപ്പറ്റ, വണ്ടൂർ, ഊരകം, ഒളവട്ടൂർ, അങ്ങാടിപ്പുറം, തിരൂർക്കാട്, ഉഗ്രപുരം, വള്ളിക്കുന്ന്, ഒഴൂർ, പാലേമാട്, മുതുവല്ലൂർ, നറുകര, കരുവമ്പ്രം, പൂക്കോട്ടൂർ, ആതവനാട്, തിരുന്നാവായ, ഓമാനൂർ, പള്ളിക്കൽ, താനാളൂർ, വഴിക്കടവ്, വാഴയൂർ, താനൂർ സ്വദേശികളായ ഓരോരുത്തർ വീതം. കരിപ്പൂരിലെ കോവിഡ് കെയർ സെന്ററിൽ കഴിയുന്ന മൂന്ന്‌ പേർക്ക്‌.
ഉറവിടമറിയാതെ 
മലപ്പുറം, അമരമ്പലം, തെന്നല സ്വദേശികളായ രണ്ട്‌ പേർ വീതം, മഞ്ചേരി, താനൂർ, പറവണ്ണ, തേഞ്ഞിപ്പലം,  തിരൂരങ്ങാടി, മണ്ണാർമല, തച്ചനാട്ടുകര, കൊണ്ടോട്ടി, വാഴയൂർ, മൊറയൂർ, വെളിമുക്ക്, വേങ്ങര, എടരിക്കോട് പുതുപ്പറമ്പ്, തിരുന്നാവായ സ്വദേശികളായ ഓരോരുത്തർ വീതം, തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി. 
ഇതര സംസ്ഥാനം
ഉത്തർപ്രദേശിൽനിന്നെത്തിയ രണ്ട്‌ പേർ,  കർണാടക – നാല്‌, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ ഓരോരുത്തർവീതം. 
വിദേശം
സൗദിയിൽനിന്നെത്തിയ 11 പേർ, യുഎഇ –- അഞ്ച്‌, ഖത്തർ –- രണ്ട്‌, ആഫ്രിക്ക, ഒമാൻ എന്നിവിടങ്ങളിൽനിന്ന്‌ ഓരോരുത്തർ. 
നിരീക്ഷണത്തിൽ
31,571 പേർ
 31,571 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 961 പേർ വിവിധ ആശുപത്രികളിലും 29,306 പേർ വീടുകളിലും 1304 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
65,104 പേർക്ക് രോഗബാധയില്ല
 ജില്ലയിൽനിന്ന് ഇതുവരെ ആർടിപിസിആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പെടെ 74,543 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 72,138 പേരുടെ ഫലം ലഭ്യമായതിൽ 65,104 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 2098 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top