07 July Tuesday

ഒന്നല്ല; ഒരായിരം തൈ നട്ടു നമ്മൾ

സ്വന്തം ലേഖകൻUpdated: Saturday Jun 6, 2020

പരിസ്ഥിതി ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ഇ എൻ മോഹൻദാസ് തൈ നടുന്നു

മലപ്പുറം
പ്രകൃതിസുന്ദരമായ നാളെക്കായി വൃക്ഷതൈ നട്ട്‌ നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ വളപ്പിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ വൃക്ഷതൈ നട്ടു. ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ- ഓപറേറ്റീവ് ആശുപത്രി അങ്കണത്തിൽ  സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ തൈ നട്ടു. പൊന്നാനി മണ്ഡലതല ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ തൈ നട്ട്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ നിർവഹിച്ചു. 
സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ മലപ്പുറം ഗവ. കോളേജിൽ നിർവഹിച്ചു. ഏഴുവരെ നീളുന്ന വൃക്ഷവല്‍ക്കരണ പ്രവർത്തനത്തിനാണ്‌ തുടക്കമായത്‌. ജില്ലാ പഞ്ചായത്തും വിവിധ സന്നദ്ധ സംഘടനകളും റോഡ് ആക്ഷൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങളും ചേർന്ന് കലക്‌ടറേറ്റ് പരിസരത്തും സ്‌പിന്നിങ് മിൽ  കോമ്പൗണ്ടിലും തൈ നട്ടു. സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ വിതരണംചെയ്‌ത 3,68,000 വൃക്ഷതൈകളാണ്‌ വിവിധ പ്രദേശങ്ങളിൽ നട്ടത്. റോഡ് വികസനത്തിനായി  മരം മുറിച്ച സ്ഥലത്ത് വി അബ്‌ദുറഹ്മാൻ എംഎൽഎയുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു. പൂരപ്പുഴ താഴെപ്പാലം റോഡ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി താനൂർ ജങ്ഷനുസമീപത്തുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ മതിലിനോട് ചേർന്ന സ്ഥലത്തെ മരം മുറിച്ചുമാറ്റിയിടത്താണ് വൃക്ഷതൈ നട്ടത്.
പ്രധാന വാർത്തകൾ
 Top