17 January Friday

ഖാദി തൊഴിലാളികളുടെ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഖാദി പ്രൊജക്ട് ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
വിവിധ ആവശ്യങ്ങളുന്നയിച്ച് ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി  ജില്ലാ ഖാദി പ്രൊജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. മിനിമം കൂലി കുടിശ്ശിക വിതരണംചെയ്യുക, വേതനം അതത് മാസംതന്നെ വിതരണംചെയ്യുക, കാലപ്പഴക്കംചെന്ന ചർക്കകളും തറികളും കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളിലായിരുന്നു പ്രതിഷേധ സമരം. യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ അനിത കുമാരി അധ്യക്ഷയായി. ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജുമോൻ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ ചന്ദ്രമതി സ്വാ​ഗതവും ജോയിന്റ് സെക്രട്ടറി രമാദേവി നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top