22 October Tuesday

പ്രതിഷേധവുമായി വിദ്യാർഥിനികൾ കലിക്കറ്റ്‌ ഹോസ്റ്റലിൽ ദോശയിൽ പുഴു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

കലിക്കറ്റ് സർവകലാശാലാ ലേഡീസ് മെസ്സിലെ പ്രഭാതഭക്ഷണത്തിൽ കണ്ടെത്തിയ പുഴു

 

തേഞ്ഞിപ്പലം 
കലിക്കറ്റ് സർവകലാശാലാ വനിതാ ഹോസ്റ്റൽ മെസ്സിലെ ഭക്ഷണത്തിൽ പുഴു. പ്രതിഷേധവുമായി വിദ്യാർഥിനികൾ. ഞായറാഴ്ച രാവിലെ ദോശയിലാണ്‌ പുഴുവിനെ കണ്ടത്. എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥിനികൾ ഹോസ്റ്റൽ അങ്കണത്തിൽ പ്രതിഷേധവുമായി കുത്തിയിരുന്നു. 
 ഞായറാഴ്ചയായതിനാൽ സ്ഥലത്തില്ലാത്ത പ്രോ വൈസ് ചാൻസലർ ഡോ. പി മോഹൻ, രജിസ്ട്രാർ ഡോ. എം മനോഹരൻ, വാർഡൻ ഡോ. വസുമതി എന്നിവർ ഫോൺ മുഖേന ചർച്ച നടത്തി. ഭക്ഷണം പാകംചെയ്ത ജീവനക്കാരിയെ ജോലിയിൽനിന്ന്‌ മാറ്റിനിർത്താനും തീരുമാനിച്ചു. കൂടുതൽ നടപടി തിങ്കളാഴ്ചയുണ്ടാകുമെന്ന് അധികൃതർ ഉറപ്പും നൽകി. ഹോസ്റ്റലിൽ രണ്ട് മെസ്സാണുള്ളത്. ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഭാരവാഹികളും വിദ്യാർഥിനികളും മെസ്സിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും പൂപ്പൽവന്ന ഉൽപ്പന്നങ്ങളും കണ്ടെത്തി. 
ഇതിനുമുമ്പും പഴകിയ ഭക്ഷണങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിനികൾ സമരംനടത്തിയിരുന്നു. കോൺട്രാക്ടറെ മാറ്റി പുതിയ ജീവനക്കാരെ നിയമിച്ച് മെസ്സ് പ്രവർത്തനം കാര്യക്ഷമമാക്കാൻ അന്ന് തീരുമാനമായിരുന്നു. ഇതനുസരിച്ച് പുതിയ ടെൻഡർ വിളിച്ച് കോൺട്രാക്ട്‌ നൽകിയിട്ടുണ്ട്. എന്നാൽ, ഇയാൾ ചുമതല ഏറ്റെടുത്തിട്ടില്ല. സമരത്തിൽ ആദിത്യ, അശ്വിനി, സന, അജ്ഞു എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top