11 August Tuesday
രോഗികൾ 37

സമ്പർക്കത്തിലൂടെ ഒമ്പതുവയസുകാരന്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
 
മലപ്പുറം
ഒരു വയസ്സുള്ള കുഞ്ഞുൾപ്പെടെ ജില്ലയിൽ 37 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത്‌ ശനിയാഴ്‌ച ഏറ്റവുമധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌ ജില്ലയിലാണ്‌‌. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. നാല് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 32 പേർ വിദേശത്തുനിന്നും എത്തിയവരാണ്‌. ആറുപേർ കോഴിക്കോടും മൂന്ന് പേർ കണ്ണൂരിലും മറ്റുള്ളവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
കോവിഡ്‌ ബാധിച്ച എടപ്പാൾ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി സമ്പർക്കമുള്ള വട്ടംകുളം സ്വദേശിയായ ഒമ്പത് വയസ്സുകാരനാണ്‌‌ രോഗബാധ സ്ഥിരീകരിച്ചത്‌.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ
ബംഗളൂരുവിൽനിന്നെത്തിയ താനാളൂർ കെപുരം പുത്തൻതെരുവ് സ്വദേശി (37), മൂന്നിയൂർ ആലിൻചുവട് സ്വദേശി (58), എആർ നഗർ ശാന്തിവയൽ സ്വദേശി (43),
ചെന്നൈയിൽനിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48),
മസ്‌കത്തിൽനിന്ന് കൊച്ചിവഴിയെത്തിയ വാഴക്കാട് എടവണ്ണപ്പാറ സ്വദേശികളായ 41 വയസ്സുകാരൻ, 22 വയസ്സുകാരൻ, 20 വയസ്സുകാരൻ, തൃക്കലങ്ങോട് ഷാപ്പിൻകുന്ന് സ്വദേശി (54), ദമാമിൽനിന്ന് കൊച്ചിവഴിയെത്തിയ വളാഞ്ചേരി മൂച്ചിക്കൽ സ്വദേശി (62), പരപ്പനങ്ങാടി ഉള്ളണം സ്വദേശി (45)
കുവൈത്തിൽനിന്നെത്തിയ നിറമരുതൂർ പുതിയ കടപ്പുറം സ്വദേശി (44), അമരമ്പലം ചെട്ടിപ്പാടം സ്വദേശി (32), ഊർങ്ങാട്ടിരി മൈത്ര സ്വദേശി (30),
ജിദ്ദയിൽനിന്നെത്തിയ മൂന്നിയൂർ വെളിമുക്ക് സ്വദേശി (50),
ദുബായിൽനിന്നെത്തിയ ചീക്കോട് സ്വദേശി (36),
റിയാദിൽനിന്നെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (48), മകൾ (16), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25), 
ജിദ്ദയിൽനിന്നെത്തിയ വേങ്ങര എസ്എസ് റോഡ് സ്വദേശി (56), പെരുവള്ളൂർ സ്വദേശി (23), ആനക്കയം ഇരുമ്പുഴി സ്വദേശിനി (25), മൂന്നുവയസ്സുള്ള മകൻ 
ഷാർജയിൽനിന്നെത്തിയ ആനക്കയം പന്തല്ലൂർ കടമ്പോട് സ്വദേശി (48), മഞ്ചേരി മുട്ടിപ്പാലം സ്വദേശി (39),
ദോഹയിൽനിന്നെത്തിയ മേലാറ്റൂർ വേങ്ങൂർ സ്വദേശി (34), വട്ടംകുളം ചേകന്നൂർ റോഡ് സ്വദേശി (40),
ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ കണ്ണമംഗലം കുന്നുംപുറം സ്വദേശി (31),
ജിദ്ദയിൽനിന്നെത്തിയ പെരിന്തൽമണ്ണ പൊന്ന്യാക്കുർശി ദുബായിപ്പടി സ്വദേശി (41), മൊറയൂർ സ്വദേശി (42), താഴേക്കോട് അമ്മിനിക്കാട് സ്വദേശി (48) എന്നിവർ‌ കണ്ണൂരിൽ ചികിത്സയിൽ
റിയാദിൽനിന്നെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി (63), ജിദ്ദയിൽനിന്നെത്തിയ കീഴാറ്റൂർ നെന്മിനി സ്വദേശിനി (24), റിയാദിൽനിന്നെത്തിയ തമ്പുരാട്ടിക്കല്ലിലെ ഒരു വയസ്സുള്ള ആൺകുഞ്ഞ്‌, കാവനൂർ സ്വദേശി (32), പുഴക്കാട്ടിരി സ്വദേശി (25), ദോഹയിൽനിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (26) എന്നിവർ കോഴിക്കോട്‌ ചികിത്സയിൽ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top