27 May Wednesday

തിരൂർ ജില്ലാ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
തിരൂർ
സംസ്ഥാന സർക്കാർ തിരൂർ ജില്ലാ ആശുപത്രിയെ കോവിഡ് ചികിത്സാ കേന്ദ്രമായി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തിയായി. ഫസ്റ്റ് ലെവൽ ചികിത്സയാണ് തിരൂർ ജില്ലാ ആശുപത്രിയിൽ നൽകുക. ഇതിനായി 10 ബെഡുകൾ ക്രമീകരിക്കും.
കോവിഡ് വാർഡിലേക്ക് പ്രത്യേക വഴി സജീകരിക്കും.
തുടർ ചികിത്സ ആവശ്യമായി വരുന്നവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർചെയ്യും. പുതിയ  കെട്ടിടത്തിലെ നാല്, അഞ്ച്, ആറ് നിലകളിലെ വൈദ്യുതീകരണം പൂർത്തിയാക്കാന്‍ ആവശ്യമെങ്കിൽ എംഎൽഎ ഫണ്ട് നൽകാൻ തയ്യാറാണെന്ന് യോഗത്തിൽ അധ്യക്ഷനായ സി മമ്മൂട്ടി എംഎൽഎ പറഞ്ഞു. ആശുപത്രിയിലെ  ജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് യോഗം വിലയിരുത്തി. ഇത് പരിഹരിക്കാനായി 5000 ലിറ്ററിന്റെ ബേസ് മെന്റ് ടാങ്ക് നിര്‍മിക്കും. അതോടൊപ്പം 1500 ലിറ്ററിന്റെ മൂന്ന് വാട്ടർ ടാങ്കുകൾകൂടി സ്ഥാപിക്കും. തുക എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കും. ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനവും ഉടൻ കാര്യക്ഷമമാക്കും. യോഗത്തിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ നമ്പർ വെട്ടം ആലിക്കോയ,  ആശുപത്രി സൂപ്രണ്ട്  ഡോ. ബേബി ലക്ഷ്മി, ഡോ. വി വിനോദ്, വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top