22 September Sunday

സമ്പൂർണ ട്രോമാകെയർ ഒരുക്കും: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019
 
വള്ളിക്കുന്ന്
സംസ്ഥാനത്ത്‌ സമ്പൂർണ ട്രോമാകെയർ സംവിധാനമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ചേലേമ്പ്രയെ രാജ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്തായുള്ള പ്രഖ്യാപനവും വള്ളിക്കുന്ന് അത്താണിക്കൽ പിഎച്ച്‌സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. 
എമർജൻസി സംവിധാനം ശക്തിപ്പെടുത്താൻ ഡൽഹി എയിംസുമായി സഹകരിച്ച്‌ നടപടി തുടങ്ങി. ബെയ്സിക് ലൈഫ് സപ്പോർട്ടിങ്‌ സംവിധാനമുള്ള 315 ആംബുലൻസ്‌ സജ്ജമാക്കും. 100 എണ്ണം അടുത്തമാസം ഇറക്കും. 115 എണ്ണം ഒക്ടോബറിലും. ഈ സർക്കാർ വന്നശേഷം  ആരോഗ്യമേഖലയിൽ  ജില്ലയിൽമാത്രം 257 തസ്തിക സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top