08 August Monday

കെഎസ്ആർടിസി ഉല്ലാസയാത്ര ഇനി വാഗമണിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
സ്വന്തം ലേഖകൻ
മലപ്പുറം
 വാഗമണിലും  കുമരകത്തും ബലിപെരുന്നാൾ ആഘോഷം അടിച്ചുപൊളിക്കാൻ കെഎസ്ആർടിസി മലപ്പുറത്തുനിന്ന്‌ ഉല്ലാസയാത്ര ഒരുക്കുന്നു. വാഗമണിന്റെ പ്രകൃതി സൗന്ദര്യവും കുമരകത്തെ കായൽസവാരിയും ആസ്വദിക്കാനുള്ള പ്രത്യേക യാത്രയുടെ  ബുക്കിങ് ആരംഭിച്ചു. 
 11ന് രാത്രി 10ന് പുറപ്പെട്ട് 13ന് രാത്രി 11ന് തിരിച്ചെത്തുന്ന രീതിയിലാണ്‌ യാത്ര. സൂപ്പർ ഫാസ്റ്റ് ബസിൽ ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 3300 രൂപയാണ് ചാർജ്‌. ബസ്‌ 12ന് രാവിലെ ഏഴിന് വാഗമണ്ണിലെത്തും.  രാവിലെ 9.30ന് ഓഫ് റോഡ് ജീപ്പ് സഫാരി. പകൽ രണ്ടുമുതൽ വാഗമണിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം. രാത്രി ക്യാമ്പ് ഫയർ. 13ന് രാവിലെ ആറിന് കുമരകം യാത്ര. കുമരകത്ത്‌ എത്തിയതിനുശേഷം അഞ്ച് മണിക്കൂർ ബോട്ട് യാത്ര. തുടർന്ന് വൈകിട്ട് മലപ്പുറത്തേക്ക് മടക്കം. വിവരങ്ങൾക്ക്: 9447203014. ബുക്കിങ്: 9995726885.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top