07 February Tuesday

കരിപ്പൂരിൽ 16 ലക്ഷം രൂപയുടെ 
സ്വർണം പൊലീസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

 കരിപ്പൂർ 

കരിപ്പൂർ വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റംഷാദ്  (24)ആണ്  പിടിയിലായത്. 
സോക്സുകൾക്കകത്തും പാന്റ്‌സ്‌ സിബ്ബിന്റെ സ്റ്റിച്ചിനകത്തും ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. 300  ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്.  കസ്റ്റംസ് പരിശോധനയ്ക്കുശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ റംഷാദിനെ നിരീക്ഷിച്ചിരുന്ന പൊലീസ്‌ ബന്ധുക്കളോടൊപ്പം  കാറിൽ പോകവെ സീറോ പോയിന്റിൽവച്ചാണ് റംഷാദിനെ കസ്റ്റഡിയിലെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top