05 February Sunday

ഡോ. ടി എൽ 
സോണിക്ക് 
ഇ- ഗവേണൻസ് 
പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ എൻഎസ്എസ് കോ–- -ഓർഡിനേറ്റർ ഡോ. ടി എൽ സോണിക്ക് സംസ്ഥാന സർക്കാരിന്റെ ഇ- ഗവേണൻസ് അവാർഡ്. 
തൃശൂർ  സി അച്യുതമേനോൻ ഗവ. കോളേജിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായിരിക്കെ വികസിപ്പിച്ചെടുത്ത എൻഎസ്എസ് ഓറിയന്റേഷൻ ലേണിങ് ആപ്പാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. കോവിഡ് കാലത്ത് എൻഎസ്എസ് പരിശീലന പരിപാടികൾ നിലച്ചപ്പോൾ ഓൺലൈനിൽ പോംവഴി കണ്ടെത്തുകയായിരുന്നു.    
കോളേജിലെ കംപ്യൂട്ടർ വിഭാഗം അധ്യാപകനായിരുന്ന ജെറി ജോൺസനാണ് സാങ്കേതികസഹായം നൽകിയത്. നേരത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ പുരസ്‌കാരത്തിനും ഡോ. സോണി അർഹയായിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽനിന്ന്  അവാർഡ് ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top