24 October Thursday

പ്രളയ വിവരശേഖരണം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 

മലപ്പുറം  
 പ്രളയത്തിൽ വെള്ളം കയറിയ വീടുകൾക്ക് സർക്കാരിന്റെ ധനസഹായം നൽകാൻ വീടുകൾ കയറി ഉദ്യോഗസ്ഥർ നടത്തുന്ന വിവരശേഖരണം ബുധനാഴ്‌ചമുതൽ  ആരംഭിക്കും. ഇതിന്റെ  പരിശീലനം താലൂക്കുകൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്‌ച പകൽ 2.30ന് നടത്തും.
റീബിൽഡ് കേരള മൊബൈൽ ആപ് ഉപയോഗിച്ചാണ്  വിവരശേഖരണം. ജില്ലാതലത്തിൽ വിദഗ്‌ധ പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാർ, ഐകെഎം/ഐടി മിഷൻ ഉദ്യോഗസ്ഥർ എന്നിവരാണ് താലൂക്ക്തലത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക. താലൂക്ക്തലത്തിൽ 600 ഉദ്യോഗസ്ഥർക്ക്  പരിശീലനം നൽകും. വിവരശേഖരണത്തിന്‌ വീടുകളിൽ വിദ​ഗ്ദർ എത്തുന്ന സമയത്ത് ബന്ധപ്പെട്ട രേഖകളുമായി വീട്ടുടമകൾ സ്ഥലത്തുണ്ടാകണം. റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, മറ്റ് രേഖകൾ എന്നിവ വീട്ടുടമയുടെ കൈവശം ഉണ്ടായിരിക്കണം. വീട്ടുടമ പുറത്തുപോകുകയാണെങ്കിൽ രേഖകൾ വീട്ടിലെ ആരെയെങ്കിലും ഏൽപ്പിക്കണം. വില്ലേജ് ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥൻ, ഓവർസിയർ/എൻജിനിയർ, ഐടി വിദഗ്‌ധൻ എന്നിവർ ഉൾപ്പെട്ടതാണ് സർവേ ടീം.  ഓൺലൈനായി വിവരങ്ങൾ അയക്കുന്നതോടൊപ്പം കണക്ടിവിറ്റി ഇല്ലാത്ത സാഹചര്യത്തിൽ ഓഫ് ലൈനായും ഡാറ്റ സേവ് ചെയ്യാനുള്ള സംവിധാനമുണ്ട്. വീടുകളുടെ ഇപ്പോഴത്തെ അവസ്ഥയുടെ ചിത്രങ്ങൾ എടുക്കാനും അതത് വീടുകളുടെ വിവരങ്ങളോടൊപ്പം അയക്കാനുള്ള സംവിധാനവും ഈ ആപ്പിൽ ലഭ്യമാണ്. ആപ് ഉപയോഗിച്ചുള്ള ഡെമോൺസ്‌ട്രേഷൻ കലക്ടറേറ്റിലുണ്ടായി.
പ്രധാന വാർത്തകൾ
 Top