24 August Saturday

ബലാത്സംഗ കേസ‌്: പ്രതിക്ക‌് പത്തുവര്‍ഷം കഠിനതടവ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
മഞ്ചേരി
ബാലികയെ ബലാത്സംഗംചെയ‌്തെന്ന കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മങ്കട വെള്ളില തായാട്ടുപീടികക്കൽ അബ്ദുൽ അസീസ് എന്ന അസീസിനെ (56)യാണ് മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 
പിഴയടയ്ക്കാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ പീഡനത്തിനിരയായ ബാലികക്ക് നൽകാനും കോടതി വിധിച്ചു.  
സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് നഷ്ടപരിഹാര തുക ലഭ്യമാകുന്നതിനായി ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കാമെന്നും വിധിന്യായത്തിൽ പറയുന്നു. 
2014 ഏപ്രിൽ 28നായിരുന്നു കേസിനാസ്പദമായ സംഭവം.  ബാലിക കളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. കുട്ടിയെ തൊടിയിലേക്ക്‌ കൊണ്ടുപോയി ബലാത്സംഗംചെയ‌്തെന്നാണ‌് കേസ‌്.  പ്രോസിക്യൂഷനുവേണ്ടി ഐഷ പി ജമാൽ ഹാജരായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top