14 July Tuesday

‘ആശങ്കവേണ്ട അരികത്തുണ്ട്'; ഓൺലൈൻ ക്ലാസിന്‌ സൗകര്യമൊരുക്കാൻ എസ്എഫ്‌ഐ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
മലപ്പുറം >  വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് അവസരമൊരുക്കി എസ്എഫ്ഐ ക്യാമ്പയിൻ ആരംഭിച്ചു. ‘ആശങ്കവേണ്ടാ അരികത്തുണ്ട്’  മുദ്രാവാക്യത്തിൽ എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഫസ്റ്റ് ബെൽ ഹെൽപ് ലൈൻ വഴി സഹായമൊരുക്കുന്നത്.
 
ജില്ലയിലെ ഓരോ ഏരിയക്കുകീഴിലും ഇതിനായി കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രയാസം നേരിടുന്നവർ ഹെൽപ് ലൈനിലേക്ക് വിളിച്ചാൽ അവർക്ക് ഓൺലൈൻ ക്ലാസ് കാണാനുള്ള സൗകര്യമൊരുക്കും. പദ്ധതിക്ക് സഹായകമാകുന്ന ടിവി ഉൾപ്പെടെയുള്ള ഓൺലൈൻ പഠനോപകരണങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ സഹകരിക്കണമെന്നും എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top