അംഗീകാരം അരങ്ങ് ജീവിതമാക്കിയതിന്

തിരൂർ
എഴുത്തുകാരൻ, സംവിധായകൻ, നടൻ.. എമിൽ മാധവിക്ക് ജീവിതമെന്നാൽ നാടകമാണ്.
അരങ്ങിലെ ഈ സജീവതക്കാണ് കേരള സാഹിത്യ അക്കാദമി നാടക പുരസ്‌കാരം തേടിയെത്തിയത്. "കുമരു' നാടക കൃതിക്കാണ് അംഗീകാരം. ഇന്ത്യക്കകത്തും പുറത്തുമായി മുപ്പതോളം നാടകങ്ങൾ സംവിധാനംചെയ്‌തു. അറുപതോളം കഥാപാത്രങ്ങൾക്ക് മുഖമായി. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് പെർഫോമിങ് ആർട്സിൽ ബിരുദാനന്തര ബിരുദവും തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിടിഎയും നേടി.
സൗണ്ട് സീനൊഗ്രാഫി ആൻഡ് കൺടെമ്പററി തിയറ്റർ പെർഫോമൻസ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നുണ്ട്.
ഇമിറ്റേഷൻ ഓഫ് ഡെത്, ഡിവൈൻ കോമഡി, വരീണിയ, ഇമേജ് ബുക്ക്, എ സീക്രട് ടൈൽ ഓഫ് ആൻ ഇൻവിസിബിൾ മിറർ എന്നിവയാണ് സംവിധാനംചെയ്ത പ്രധാന നാടകങ്ങൾ.
അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര, വൈറ്റ് പേപ്പർ, കുമരു എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. നാടകവുമായി ബന്ധപ്പെട്ട് ഇരുപതോളം ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച കൃതിയാണ് കുമരു. 2022ലെ ഇടശ്ശേരി പുരസ്‌കാരവും ഇതേ കൃതിക്കായിരുന്നു. ഇതിനകം അന്താരാഷ്ടതലത്തിൽ ശ്രദ്ധേയനായ എമിൽ തിരൂരിലാണ് സ്ഥിരതാമസം.








0 comments