03 August Monday
ആശങ്ക

34 പേര്‍ക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
മലപ്പുറം
ജില്ലയിൽ 34 പേർക്കുകൂടി കോവിഡ്–- 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ആർക്കും രോഗബാധയില്ല. ഒമ്പതുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 25 പേർ വിദേശ രാജ്യങ്ങളിൽനിന്നും എത്തി‌. എല്ലാവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌.
 
രോഗം സ്ഥിരീകരിച്ചവർ
തമിഴ്നാട്‌ ചെങ്കൽപ്പേട്ടിൽനിന്നെത്തിയ മൂന്നിയൂർ ചുഴലി സ്വദേശി (48), ചെമ്മാട് പാറക്കടവ് സ്വദേശി (50), ഭോപ്പാലിൽനിന്നെത്തിയ ചെറുകര സ്വദേശി (26), ബംഗളൂരുവിൽനിന്നെത്തിയ വെറ്റിലപ്പാറ ഊർങ്ങാട്ടിരി സ്വദേശി (23), പുത്തനത്താണി അതിരുമട സ്വദേശി (21), ചെന്നൈയിൽനിന്നെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി (44), വാഴയൂർ സ്വദേശിനി (37), താനൂർ സ്വദേശി (53), ജമ്മുവിൽനിന്നെത്തിയ ചീക്കോട് സ്വദേശി (23), ദമാമിൽനിന്നെത്തിയ ചെറിയമുണ്ടം സ്വദേശി (57), ചീക്കോട് സ്വദേശി (36), വടക്കുംപുറം മൂർക്കനാട് സ്വദേശി (36), കടുങ്ങപുരം പുഴക്കാട്ടിരി സ്വദേശി (44), വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി (45), കുവൈത്തിൽനിന്നെത്തിയ വാഴക്കാട് ചേവായൂർ സ്വദേശി (24), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി (35), തിരൂർ സൗത്ത് അന്നാര സ്വദേശി (31), ഖത്തറിൽനിന്നെത്തിയ വട്ടംകുളം സ്വദേശി (39), അബുദാബിയിൽനിന്നെത്തിയ പുലാമന്തോൾ പാലൂർ സ്വദേശിനി (30), ആറും പതിനൊന്നും വയസ്സുള്ള മക്കൾ, താനൂർ സ്വദേശിനി (30), ഒമാനിൽനിന്നെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (46), റിയാദിൽനിന്നെത്തിയ വണ്ടൂർ സ്വദേശി (36), പുൽപ്പറ്റ പാലോട്ടിലെ എട്ടു വയസ്സുകാരി, സലാലയിൽനിന്നെത്തിയ തവനൂർ കാടഞ്ചേരി സ്വദേശി (26), മസ്‌കത്തിൽനിന്നെത്തിയ വെളിമുക്ക് മൂന്നിയൂർ സ്വദേശി (36), റഷ്യയിൽനിന്നെത്തിയ പൊന്ന്യാക്കുർശി സ്വദേശിനി (19),  മാൽഡോവയിൽനിന്നെത്തിയ തലപ്പാറ സ്വദേശി (23), ഷാർജയിൽനിന്നെത്തിയ പുലാമന്തോൾ പാലൂർ സ്വദേശി (32), തിരുന്നാവായ പട്ടർനടക്കാവ് സ്വദേശി (24), ജിദ്ദയിൽനിന്നെത്തിയ കോഡൂർ മുണ്ടക്കോട് സ്വദേശി (44), കൂട്ടിലങ്ങാടി പെരിങ്ങാട്ടിരി സ്വദേശി (33), ദുബായിൽനിന്നെത്തിയ താഴെക്കോട് സ്വദേശി (36)
 
12 പേര്‍ക്കുകൂടി രോഗമുക്തി: 266 പേര്‍ ചികിത്സയിൽ
മലപ്പുറം
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 12 പേർ രോഗമുക്തരായി. 266 പേരാണ്‌ ചികിത്സയിലുള്ളത്‌‌. ഇതുവരെ 551 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്. രോഗമുക്തരായ 279 പേർ വീടുകളിലേക്ക് മടങ്ങി. 1579 പേരെ ബുധനാഴ്‌ച നിരീക്ഷണത്തിലാക്കി. 32,360 പേരാണ് നിരീക്ഷണത്തിലുള്ളത്. 429 പേർ ആശുപത്രികളിലും 2219 പേർ കോവിഡ് കെയർ സെന്ററുകളിലും 29,712 പേർ വീടുകളിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. ഇതുവരെ പരിശോധനക്കയച്ച 10,095 സാമ്പിളുകളിൽ 8338 പേരുടെ ഫലവും നെഗറ്റീവാണ്‌. 1254 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top