07 August Friday

താനൂർ നഗരസഭ ഹോട്ട് സ്പോട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
താനൂർ
നഗരസഭാ പരിധിയിൽ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ മുഴുവൻ വാർഡുകളും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച ലോറി ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ ഭാര്യ, മകൻ, താനൂർ വില്ലേജ് ഓഫീസ് ജീവനക്കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭ പൂർണമായും ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കണമെന്ന് താനൂർ നഗരസഭാ കോവിഡ് 19 മോണിറ്ററിങ് സമിതി യോഗം  കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. 
താനൂർ നഗരസഭാ ഹാളിലായിരുന്നു യോഗം.  ചെയർപേഴ്സൺ സി കെ സുബൈദ അധ്യക്ഷയായി.  വില്ലേജ് ഓഫീസ് ജീവനക്കാരന് കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തിൽ താനൂർ വില്ലേജ് ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വില്ലേജ് ഓഫീസിൽ എത്തിയവരും ലോറി ഡ്രൈവറുമായി സമ്പർക്കത്തിലേർപ്പെട്ടവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top