03 August Monday

പരിക്കേറ്റ യുവാവിന് 43.34 ലക്ഷം രൂപ നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
മഞ്ചേരി
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുപത്തിമൂന്നുകാരന് 43,34,523 രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ ഉത്തരവ്.  മോങ്ങം പറമ്പൻ പരീതിന്റെ മകൻ സക്കീർ അലിക്കാണ് അപകടത്തിൽ പരിക്കേറ്റത്.  2017 ഏപ്രിൽ 26ന് വള്ളുവമ്പ്രം റേഷൻ ഷോപ്പിനുമുന്നിലാണ് അപകടം. സക്കീർ അലി സഞ്ചരിച്ച ബൈക്കിൽ  ജീപ്പ് ഇടിക്കുകയായിരുന്നു.  വിദഗ്‌ധ ചികിത്സ ലഭിച്ചെങ്കിലും സക്കീർ അലിയുടെ വലതുകൈയുടെ സ്വാധീനം തിരികെ ലഭിച്ചില്ല. ഒമ്പതുശതമാനം പലിശയടക്കമുള്ള തുക യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top