14 August Friday
ഉപരിപഠനം

വേണം കൂടുതൽ സീറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
മലപ്പുറം
എസ്‌എസ്‌എൽസി വിജയശതമാനം ഉയർന്നതോടെ ജില്ലയിൽ പ്ലസ്‌ വണ്ണിന്‌  ‌ കൂടുതൽ സീറ്റുകൾ വേണ്ടിവരും. 76,633 പേരാണ്‌ ഉപരിപഠനത്തിന്‌ യോഗ്യത നേടിയത്‌. ജില്ലയിൽ ഉപരിപഠനത്തിന്‌ 66,096 സീറ്റുകളാണുള്ളത്‌‌. ഹയർ സെക്കൻഡറി 60,695, വൊക്കേഷണൽ ഹയർ സെക്കൻഡറി 2820, പോളിടെക്‌നിക്‌ 1494, ഐടിഐ 1087 എന്നിങ്ങനെയാണ്‌ നിലവിൽ ജില്ലയിലുള്ള ഉപരിപഠന സാധ്യത. സേ പരീക്ഷ കഴിഞ്ഞ് ഫലം വരുമ്പോൾ വിദ്യാർഥികൾ വർധിക്കും. സിബിഎസ്‌ഇ ഫലവും വരാനുണ്ട്‌.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പഠിക്കാനാഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനസൗകര്യമൊരുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിലാണ്‌  പ്രതീക്ഷ. 
കഴിഞ്ഞ വർഷം 30 ശതമാനംവരെ സീറ്റുകൾ വർധിപ്പിച്ചാണ്‌ കുട്ടികൾക്ക്‌ പ്ലസ്‌ വണ്ണിൽ പ്രവേശനം നൽകിയത്‌. ഈ വർഷവും ആദ്യഘട്ട പ്രവേശനത്തിനുശേഷം കുറവുള്ള സീറ്റുകൾ വർധിപ്പിക്കാനാണ്‌ സാധ്യത. ഉപരിപഠനത്തിന്‌ യോഗ്യത നേടിയ വിദ്യാർഥികളിൽ ചിലരെങ്കിലും തൊഴിൽ അധിഷ്‌ഠിത കോഴ്‌സുകൾ പഠിക്കാൻ പോകാൻ സാധ്യതയുണ്ട്‌. എത്രപേർ പ്ലസ്‌ വൺ പഠനത്തിന്‌ വരുന്നുണ്ടെന്നതിന്‌ അനുസരിച്ചാകും സീറ്റുകൾ വർധിപ്പിക്കുക.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top