09 July Thursday

ഹോസ്റ്റൽ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
മഞ്ചേരി 
ചെരണിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വിഭാഗം പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക്‌  അപേക്ഷിക്കാം. 20നകം മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പ്രവേശനം നേടുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ, പോക്കറ്റ് മണി തുടങ്ങിയവ സൗജന്യമായി നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ scdomjimuncipality@gmail.com എന്ന ഇ-മെയിൽ മുഖേനയും നൽകാമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top