04 July Saturday

പാർട്ട്‌ ടൈം ട്യൂട്ടർ നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
മഞ്ചേരി 
ചെരണിയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-മെട്രിക് ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് പാർട്ട്‌ -ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യൽ സയൻസ്, സയൻസ് (നാച്വറൽ, ജനറൽ) വിഷയങ്ങളിലാണ് നിയമനം. വിരമിച്ച അധ്യാപകർക്കും ബിഎഡ്, ടിടിസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ 20ന് വൈകിട്ട് അഞ്ചിനകം മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. scdomjimuncipality@gmail.com എന്ന ഇ- മെയിലിലേക്കും അപേക്ഷ സമർപ്പിക്കാം. ഫോൺ: 9633945818.
 
പ്രധാന വാർത്തകൾ
 Top