14 July Tuesday

നന്ദിയോടെ അൻവാറ

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020
തിരൂർ
ബിപി അങ്ങാടി കോട്ടത്തറ മായിൻകണ്ടത്ത് വീട്ടിൽ ആശ്വാസത്തിന്റെ  ദിനമായിരുന്നു തിങ്കളാഴ്‌ച. മഹാമാരിയുടെ ആശങ്കകളിറക്കിവച്ച്‌  മകന്റെ കൈപിടിച്ച് അൻവാറ വീട്ടിലെത്തി. കുവൈത്തിൽനിന്ന്‌ മടങ്ങിയെത്തിയ ഗർഭിണിയായ ഈ 27–-കാരിയും മകനും രണ്ടാഴ്ചയിലേറെനീണ്ട ആശുപത്രിവാസത്തിനുശേഷമാണ്‌ തിരൂരിലെ വീടണഞ്ഞത്. 
  വിമാനത്താവളത്തിൽ ഇറങ്ങിയ നിമിഷംമുതൽ രോഗംഭേദമായി വീട്ടിലെത്തുംവരെ സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കരുതലിലായിരുന്നുവെന്ന്‌ അൻവാറ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യമന്ത്രി  കെ കെ ശൈലജയോടും നന്ദിയുണ്ട്. പേടിപ്പെടുത്തുന്ന നിമിഷങ്ങളിലും മികച്ച ചികിത്സ നൽകി തങ്ങളുടെ ജീവൻകാത്ത ഡോക്ടർമാർക്കും നേഴ്സുമാർക്കും  തീരാത്ത കടപ്പാടുണ്ട്‌–- അൻവാറ പറഞ്ഞു. 
  കോട്ടത്തറ മായിൻകണ്ടത്ത് വീട്ടിൽ മൻസൂറിന്റെ ഭാര്യ അൻവാറയ്‌ക്കും മൂന്നുവയസുകാരൻ മകൻ ധയ്യാനും പോയദിനങ്ങൾ ഒരു കടങ്കഥപോലെയാണ്‌.  മെയ് ഒമ്പതിനാണ്‌ ഇവർ കുവൈത്തിൽനിന്ന്‌ വിമാനം കയറിയത്. നെടുമ്പാശേരിയിലിറങ്ങിയപ്പോൾ  ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു.  പരിശോധനയിൽ ഇരുവർക്കും  രോഗലക്ഷണം കണ്ടതോടെ 12ന് മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റുകയും വിദഗ്‌ധ ചികിത്സ നൽകുകയുമായിരുന്നു. കുവൈത്തിൽ ഇവരുടെകൂടെ താമസിക്കുന്ന പിതാവിന് കോവിഡ് ബാധിച്ചിരുന്നു. ഗൾഫിൽ കോവിഡ് ആശങ്ക രൂക്ഷമായപ്പോഴാണ്‌  നാട്ടിലെത്താൻ ശ്രമിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top