04 July Saturday

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
എടപ്പാൾ
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വാട്സാപ്‌ ഗ്രൂപ്പിലൂടെ   പ്രചരിപ്പിച്ച സംഘത്തിലെ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലും സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്സാപ്‌ ഗ്രൂപ്പിന്റെ പേര്. കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ഗ്രൂപ്പ് രൂപീകരിച്ചത്‌. 256 പേരാണ് ഗ്രൂപ്പിലുള്ളത്. മലപ്പുറം ജില്ലയിലെ 15 പേർ  ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കുട്ടികളുടെ ക്ഷേമത്തിന്‌ വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ സംഘടനയായ യൂണിസെഫിന്റെ  ശ്രദ്ധയിൽപ്പെടുകയും  ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയുംചെയ്‌തു. തുടർന്ന്‌ കോഴിക്കോട് പൊലീസിന്റെ സൈബർ ഡോമിൽ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് രൂപീകരിച്ചയാളെ കണ്ടെത്തിയത്‌. മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചതോടെ ജില്ലയിലെ മറ്റ്‌ പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധന നടത്തി. ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ്  ഇവർ പിടിയിലായത്.
പ്രധാന വാർത്തകൾ
 Top