11 April Sunday

സഞ്ചാരികളുടെ 
ഇഷ്ടസങ്കേതം

സ്വന്തം ലേഖകൻUpdated: Tuesday Mar 2, 2021

തിരൂരങ്ങാടി

തീരദേശവും കുന്നിൻചെരിവും വയലേലകളും നിറഞ്ഞ നാട്‌. ജനകീയാസൂത്രണത്തിലൂടെ ലോകശ്രദ്ധ നേടിയ പ്രദേശമാണ്‌ വള്ളിക്കുന്ന്‌. സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ദേശാടനപ്പക്ഷികളും കണ്ടലും നിറഞ്ഞ, പുഴയും കടലും ചേർന്ന സംഗമഭൂമി.  കലിക്കറ്റ് സർവകലാശാല, ബൊട്ടാണിക്കൽ ഗാർഡൻ, വ്യവസായ വികസനത്തിന് മുതൽക്കൂട്ടാകുന്ന കാക്കഞ്ചേരി കിൻഫ്ര, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗ്യാസ് ഫില്ലിങ്‌ യൂണിറ്റ് തുടങ്ങിയവയും മണ്ഡലത്തിലുണ്ട്‌.  2008ലെ മണ്ഡല പുനർനിർണയത്തിലൂടെ കൊണ്ടോട്ടിയും തിരൂരങ്ങാടിയും വിഭജിച്ച് 2011ലാണ് വള്ളിക്കുന്ന് മണ്ഡലം രൂപീകരിച്ചത്. തിരൂരങ്ങാടിയുടെ ഭാഗമായിരുന്ന വള്ളിക്കുന്ന്, പെരുവള്ളൂർ, മുന്നിയൂർ, തേഞ്ഞിപ്പലം, കൊണ്ടോട്ടിയുടെ ഭാഗമായിരുന്ന ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകളും ഉൾപ്പെടുന്നു. 2011ലും 2016ലും യുഡിഎഫ് ജയിച്ചു. പോൾചെയ്ത 1,13,304 വോട്ടിൽ 57,250 വോട്ട് നേടി കെ എൻ എ ഖാദർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎയായി. പി അബ്ദുൽ ഹമീദാണ് നിലവിൽ എംഎൽഎ. ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആഭിമുഖ്യം പ്രകടിപ്പിച്ച മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വള്ളിക്കുന്ന് പിടിച്ചെടുത്ത് എൽഡിഎഫ് ശക്തികാട്ടി.  വള്ളിക്കുന്നിന്റെ വികസന പ്രവർത്തനങ്ങൾക്ക് എൽഡിഎഫ് സർക്കാർ മികച്ച പിന്തുണയാണ് നൽകിയത്. സർവകലാശാലയിൽ സ്ഥാപിച്ച അക്വാറ്റിക് കോംപ്ലക്സ്, കിഫ്ബി വഴി നിർമിക്കുന്ന ഇരുമ്പോത്തിങ്ങൽ റഗുലേറ്റർ പദ്ധതി തുടങ്ങിയവയെല്ലാം പ്രാവർത്തികമാക്കി. സിപിഐ എമ്മിന്റെ നിവേദനത്തെ തുടർന്ന് ഫയർ സ്റ്റേഷന് തേഞ്ഞിപ്പലത്ത് സ്ഥലം കൈമാറിയത് അടുത്തിടെയാണ്‌.

 

പ്രതിനിധീകരിച്ചവർ ഇവർ

2011 –-- അഡ്വ. കെ എൻ എ ഖാദർ 
(മുസ്ലിംലീഗ്)

2016 - –-പി അബ്ദുൽ ഹമീദ് 
(മുസ്ലിംലീഗ്)

 

തദ്ദേശ 
തെരഞ്ഞെടുപ്പ്‌ 2020

വള്ളിക്കുന്ന് പഞ്ചായത്ത് (എൽഡിഎഫ്). ചേലേമ്പ്ര, പള്ളിക്കൽ, തേഞ്ഞിപ്പലം, മുന്നിയൂർ, പെരുവള്ളൂർ (യുഡിഎഫ്)

 

2016 നിയമസഭ

പി അബ്ദുൽ ഹമീദ് (മുസ്ലിംലീഗ്) -     : 59,720

അഡ്വ. ഒ കെ തങ്ങൾ (ഐഎൻഎൽ) :- 47,110

ജനചന്ദ്രൻ (ബിജെപി )         : 22,887

ഭൂരിപക്ഷം             : 12,610.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top