16 April Friday

മജീദ്‌ മത്സരിക്കരുത്‌;*ലീഗിൽ പടയൊരുക്കം

സ്വന്തം ലേഖകൻUpdated: Tuesday Mar 2, 2021

മലപ്പുറം
മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ പാർടിയിൽ പടയൊരുക്കം. മജീദിന്‌ ജയസാധ്യതയില്ലെന്ന്‌ മലപ്പുറം, വേങ്ങര മണ്ഡലം കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്ക്‌ റിപ്പോർട്ട്‌ നൽകി. ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ അബുദാബി ഘടകം മജീദിന്‌ സീറ്റ്‌ നൽകരുതെന്നാവശ്യപ്പെട്ട്‌ സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾക്കും‌ കത്തയച്ചു. മുതിർന്ന നേതാവ്‌ നാലകത്ത്‌ സൂപ്പി നേരത്തെ എതിർത്തു.
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനും മുമ്പേ സീറ്റ്‌ മോഹവുമായി മജീദ്‌ രംഗത്തെത്തിയിരുന്നു. ലീഗ്‌ ഉന്നതാധികാര സമിതിയിലും ആവശ്യം ഉന്നയിച്ചതോടെ സീറ്റ്‌ നൽകാൻ തത്വത്തിൽ ധാരണയുമായി. എന്നാൽ, മജീദ്‌ മത്സരിച്ചാൽ തനിക്കും സീറ്റ്‌ വേണമെന്ന അവകാശവാദമാണ്‌ നാലകത്ത്‌ സൂപ്പി ഉയർത്തിയത്‌.
മജീദിനും പി വി അബ്ദുൾ വഹാബിനും സീറ്റ്‌ നൽകരുതെന്നാണ്‌ കെഎംസിസിയുടെ അബുദാബി ഘടകത്തിന്റെ ആവശ്യം. പ്രസിഡന്റ്‌ ഷുക്കൂറലി കല്ലിങ്ങൽ, ആക്ടിങ്‌ ജനറർ സെക്രട്ടറി സി സമീർ എന്നിവരാണ്‌ കത്തയച്ചത്‌.
നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാനിറങ്ങുന്നത്‌‌ ദോഷം ചെയ്യുമെന്ന്‌‌ ലീഗിലെ ഒരുവിഭാഗം പറയുന്നു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മങ്കടയിൽ എൽഡിഎഫ്‌ സ്വതന്ത്രൻ മഞ്ഞളാംകുഴി അലിയോടും 2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ ടി കെ ഹംസയോടും മജീദ്‌ തോറ്റിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top