23 January Sunday

സര്‍വേയര്‍മാര്‍ക്ക് ലൈസന്‍സ് സമ്പ്രദായം പൂര്‍ത്തിയാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

മഞ്ചേരി
സർവേ കോഴ്സ് പാസായി സ്വകാര്യ മേഖലയിൽ സർവേ ജോലി ചെയ്തുവരുന്ന സർവേയർമാർക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ലൈസൻസ് നൽകുന്ന സമ്പ്രദായം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേരള ഗവ. ലൈസെൻസ്ഡ് സർവേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മഞ്ചേരിയിൽ  സംസ്ഥാന രക്ഷാധികാരി  ജിറ്റോ തോമസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന  വൈസ് പ്രസിഡന്റ്‌ ഹരീഷ് പട്ടണക്കാട് അധ്യക്ഷനായി.  സംസ്ഥാന പ്രസിഡന്റ്‌ ഫസൽ കാസിം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടിനീഷ് ടോണി, സഫർ സാലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി കെ അലി (പ്രസിഡന്റ്‌), പി പ്രശാന്ത് (സെക്രട്ടറി), വി അജ്മൽ (ട്രഷറർ), ഫാറൂഖ് ചെറുകോടൻ (കോഡിനേറ്റർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top