16 January Saturday
സ്പെഷ്യല്‍ സെൽ രൂപീകരിച്ചു; 


കോവിഡ്‌ ബാധിതരുടെ വോട്ടിങ്ങിന് നടപടിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

 

 

മലപ്പുറം

കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിനായി സ്പെഷ്യൽ സെൽ രൂപീകരിച്ചു.  സെപ്ഷ്യൽ ബാലറ്റ് നോഡൽ ഓഫീസറായ ഡെപ്യൂട്ടി കലക്ടർ (എൽഎ എയർപോർട്ട്) പി ഷാജു അടക്കം 16 പേരാണ് സെല്ലിലുള്ളത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിയോഗിക്കുന്ന ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ (ഡിഎച്ച്ഒ) സ്പെഷ്യൽ വോട്ടർമാരുടെ സർട്ടിഫൈഡ് ലിസ്റ്റ് കൈമാറും.  വോട്ടർമാരുടെ സർട്ടിഫൈഡ് ലിസ്റ്റ് രണ്ട് വിഭാഗങ്ങളിലായാണ് നൽകുക. ഒന്നാം വിഭാഗത്തിൽ വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് മുതൽ  തലേദിവസം പകൽ മൂന്ന് വരെയുള്ള കോവിഡ് പോസിറ്റീവായ വോട്ടർമാരും രണ്ടാം വിഭാഗത്തിൽ വോട്ടെടുപ്പിന് തലേ ദിവസം പകൽ മൂന്ന് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വോട്ടർമാരെയുമാണ് ഉൾപ്പെടുത്തുന്നത്. ഒന്നാം വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർക്ക് സ്‌പെഷ്യൽ ബാലറ്റ് പേപ്പർ മാത്രമാണ് അനുവദിക്കുക.  ഇത്തരം വോട്ടർമാർക്ക് പോളിങ് സ്റ്റേഷനിൽ നേരിൽപോയി വോട്ട് ചെയ്യുന്നതിനുള്ള അനുമതിയില്ല. എന്നാൽ രണ്ടാം ഗ്രൂപ്പിൽപ്പെടുന്ന സ്‌പെഷ്യൽ വോട്ടർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുകയില്ല. അത്തരം വോട്ടർമാർക്ക് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെടുപ്പിന്റെ അവസാന സമയത്ത് പോളിങ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top