17 January Sunday

പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്‌ സർവകലാശാല ഭൂമി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

തേഞ്ഞിപ്പലം 

തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാനുള്ള ഭൂമി കൈമാറ്റ ധാരണാപത്രത്തിൽ കലിക്കറ്റ്‌ സർവകലാശാല രജിസ്ട്രാർ ഡോ. സി എൽ ജോഷിയും  ജില്ലാ പൊലീസ് ചീഫ് യു അബ്ദുൾ കരീമും ഒപ്പുവച്ചു. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ധാരണാപത്രം കൈമാറി. 50 സെന്റ്‌  ഭൂമിയാണ് നൽകിയത്. തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം പണിയാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 55ഓളം പൊലീസുകാരുള്ള സ്റ്റേഷനിൽ അവർക്കാവശ്യമായ സ്ഥലസൗകര്യങ്ങളില്ല. രണ്ട് ശുചിമുറികൾ മാത്രമാണ് സ്റ്റേഷനിലുള്ളത്. സൗകര്യങ്ങളില്ലാത്ത ക്വാർട്ടേഴ്സുകളും ദുരിതം വർധിപ്പിച്ചു. പരിഹാരമായി പുതിയ കെട്ടിടം നിർമിക്കണമെങ്കിൽ സർവകലാശാല ഭൂമി നൽകണം. പുതുതായി ചുമതലയേറ്റ വൈസ് ചാൻസലർ ഡോ. എം കെ ജയരാജിനെ തേഞ്ഞിപ്പലം എസ്ഐ  പി ബാബുരാജും സിവിൽ പൊലീസ് ഓഫീസർ എം മുഹമ്മദ് റഫീഖും നേരിട്ട് പോയി കണ്ട് വിഷയം അവതരിപ്പിച്ചതോടെയാണ് നടപടി  വേഗത്തിലായത്. സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫയും അഡ്വ. ടോം കെ തോമസും സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള തീരുമാനങ്ങൾ വേഗത്തിലാക്കാൻ സഹായം നൽകി. ചടങ്ങിൽ പ്രോ വൈസ് ചാൻസലർ ഡോ. എം നാസർ, സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ്, എ കെ രമേശ്, തേഞ്ഞിപ്പലം സിഐ ജി ബാലചന്ദ്രൻ, എസ്ഐ പി ബാബുരാജ്, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ഷിനീഷ് എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top