17 January Friday

ഐടിഐ തെരഞ്ഞെടുപ്പ്‌ 89ൽ 83ലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

നിലന്പൂര്‍ ഐടിഐ വിജയത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം

 

തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ ഐടിഐകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 89 ഐടിഐയിൽ  83ലും എസ്‌എഫ്‌ഐ ഉജ്വല വിജയം നേടി. വർഷങ്ങളായി കെഎസ്‌യു ഭരിച്ചിരുന്ന കഞ്ഞിക്കുഴി  ഗവ. ഐടിഐ എസ്എഫ്ഐ  തിരിച്ചുപിടിച്ചു. 
‘വിധിയെഴുതുക, വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ എസ്‌എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
നേരത്തെ സംസ്ഥാനത്ത് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും വിവിധ സർവകലാശാലാ  തെരഞ്ഞെടുപ്പിലും പോളി ടെക്‌നിക്, എൻജിനിയറിങ് കോളേജ് യൂണിയൻ,  പെരിയ കേന്ദ്ര സർവകലാശാലാ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ  മികച്ച വിജയം  നേടിയിരുന്നു. 
മലപ്പുറം ജില്ലയിലെ ഐടിഐകളിൽ എസ്എഫ്ഐക്ക് മുന്നേറ്റം. മാറഞ്ചേരി, നിലമ്പൂർ ഐടിഐകളിൽ മുഴുവൻ സീറ്റും ജയിച്ചു.  മറ്റ് മൂന്ന്  ഐടിഐകളിൽ മികച്ച പ്രകടനം നടത്തി. പുഴക്കാട്ടിരി, ചെറിയമുണ്ടം  ഐടിഐകളിൽ ആറിൽ രണ്ട് സീറ്റ്‌ നേടി.
എസ്‌എഫ്‌ഐക്ക് ചരിത്രവിജയം സമ്മാനിച്ച എല്ലാ സ്ഥാനാർഥികളെയും വിദ്യാർഥികളെയും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവർ അഭിവാദ്യം ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top