18 October Friday

മഞ്ചേരിയിൽ ഗതാഗത പരിഷ്‌കാരം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019
മഞ്ചേരി
നഗരത്തിൽ പുതിയ ഗതാഗത പരിഷ്‌കരണം ഞായറാഴ്ചമുതൽ. കച്ചേരിപടി ഐജിബിടി കേന്ദ്രീകരിച്ച് കോഴിക്കോട് ബസുകൾ സർവീസ് നടത്തുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. നാറ്റ്പാക് ശുപാർശ ഭേദഗതിയോടെയാണ്‌ നടപ്പാക്കുന്നത്‌. ഇതിന്‌ ആർടിഎ സെക്രട്ടറി, പൊലീസ്, നഗരസഭ എന്നിവരെ ചുമതലപ്പെടുത്തി. 
കോഴിക്കോട്ടുനിന്ന് മഞ്ചേരിയിൽ ഹാൾട്ട് ചെയ്യുന്ന ബസുകൾ തുറക്കൽ, സെൻട്രൽ ജങ്‌ക്ഷൻ, മെഡിക്കൽ കോളേജ്, കച്ചേരിപ്പടിവഴി ഐജിബിടിയിൽ പ്രവേശിക്കണം. തിരിച്ച് തുറക്കൽ ബൈപാസ് വഴി കോഴിക്കോട്ടേക്ക് പുറപ്പെടണം. ഈ ബസുകൾക്ക് ഗവ. ഗേൾസ് ഹൈസ്‌കൂളിനുമുൻപിൽ യാത്രക്കാരെ ഇറക്കാം. ഈ സ്‌റ്റോപ്പിൽനിന്ന് ആളെ കയറ്റാൻ അനുവദിക്കില്ല.
നിലമ്പൂർ, കാളികാവ് ഭാഗത്തുനിന്ന് കോഴിക്കോട് പോകുന്ന ബസുകൾ ജസീല ജങ്‌ക്ഷനിൽനിന്ന് രാജീവ് ഗാന്ധി ബൈപാസ്, തുറക്കൽ ബൈപാസ് എന്നിവ വഴി ഐജിബിടി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് ഇതേവഴി പോകണം. സീതി ഹാജി സ്മാരക ബസ് സ്റ്റാൻഡിലോ പഴയ ബസ് സ്റ്റാൻഡിലോ ഈ ബസുകൾ പ്രവേശിക്കില്ല. 
പാണ്ടിക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ബസുകൾ ചമയം ജങ്‌ക്ഷൻ, ജസീല ജങ്‌ക്ഷൻ, രാജീവ് ഗാന്ധി, തുറക്കൽ ബൈപാസിലൂടെ ഐജിബിടി വഴി പോകണം. തിരിച്ചും ഇതേ വഴിതന്നെ പോകണം. പൂക്കോട്ടൂർ, തൃപ്പനച്ചി, കിഴിശേരി ബസുകൾക്ക് 2019 ഫെബ്രുവരി ഒന്നിലെ തീരുമാനം തുടരും. മലപ്പുറം, പെരിന്തൽമണ്ണ, ഭാഗങ്ങളിൽനിന്ന്  മഞ്ചേരിയിൽ ഹാൾട്ട് ചെയ്യുന്ന ബസുകളും മലപ്പുറം, പെരിന്തൽമണ്ണ ഭാഗത്തുനിന്ന് നെല്ലിപ്പറമ്പ്, നിലമ്പൂർ ഭാഗത്തേക്കുള്ള ബസുകളും പാണ്ടിക്കാട് ഭാഗത്തുനിന്ന് ആനക്കയം ഭാഗത്തേക്കുള്ള ബസുകളും നിലവിലെ സ്ഥിതി തുടരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top