15 October Tuesday

ഓപറേഷൻ തിയറ്റർ കോംപ്ലക്സ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019
തിരൂർ
ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ഓപറേഷൻ തിയറ്റർ കോംപ്ലക്സും സർജറി,- ഗൈനക്കോളജി, -എൻഐസിയു ഡിപ്പാർട്ടുമെന്റുകളും ആശുപത്രി അങ്കണത്തിലെ അക്ഷരപ്പുരയും പ്രവർത്തനമാരംഭിച്ചു. 
ഓപറേഷൻ തിയറ്റർ കോംപ്ലക്സ്, സർജറി, -ഗൈനക്കോളജി, എൻഐസിയു ഡിപ്പാർട്ടുമെന്റുകൾ സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ സി ദിവാകരനും  അക്ഷരപുര ഐഎംഎ  ദേശീയ വിദ്യാദ്യാസ സമിതി കൺവീനർ വി ജി പ്രദീപ് കുമാറും ഉദ്ഘാടനംചെയ്തു. 
ആശുപത്രി ചെയർമാൻ പി ജ്യോതിഭാസ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹോസ്പിറ്റൽ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഡോക്ടർമാർ എന്നിവർ സ്വരൂപിച്ച ഫണ്ടിന്റെ ചെക്ക് തിരൂർ തഹസിൽദാർ ടി മുരളിക്ക്  കൈമാറി.  ഇമ്പിച്ചിബാവ ആശുപതി തൃപ്രങ്ങോട് പിഎച്ച്സിയിലേക്ക്  സംഭാവനചെയ്ത കട്ടിലുകളും ഐവി സ്റ്റാൻഡുകളും ഡോ. ബീരാൻകുട്ടി തിരൂർ തഹസിൽദാറിൽനിന്ന് ഏറ്റുവാങ്ങി. 
ആശുപത്രി സെക്രട്ടറി കെ ശുഹൈബ് അലി റിപ്പോർട്ട് അവതരിപ്പിച്ചു. തിരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി പി ഷുക്കൂർ, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി കുമാരൻ, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗം കൂട്ടായി ബഷീർ, ഡയറക്ടർമാരായ എം ബാവകുട്ടി, പി മുഹമ്മദാലി, പി വി അയ്യൂബ്, എ പി സുദേവൻ, പി രാജു, ഡോ. വി പി ശശിധരൻ, ഡോ.  സാവിത്രി, മെഡിക്കൽ  അഡ്വൈസർ ഡോ. ജമാലുദ്ദീ-ൻ, എരഞ്ഞിക്കത്ത് ഉമ്മർ ഹാജി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എ ശിവദാസൻ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാരി നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top