24 September Thursday

വെയർഹൗസ് മാനേജരുടെ അഴിമതി അവസാനിപ്പിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 

വളാഞ്ചേരി 
ബിവറേജസ് കോർപറേഷന്റെ അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന ജില്ലാ വെയർഹൗസിലെ  മാനേജരുടെ ധിക്കാരവും അഴിമതിയും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ആവശ്യപ്പെട്ടു. 
ജില്ലയിലെ 9 റീടൈൽ മദ്യഷോപ്പുകളിലേക്കും 36 സ്വകാര്യ ബാറിലേക്കുമാണ് ഇവിടെനിന്നും മദ്യം വിതരണം ചെയ്യേണ്ടത്. എന്നാൽ, ഇവിടെനിന്നും തൃശൂർ ജില്ലയിലെ സ്വകാര്യ ബാറുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നുണ്ട്. 
കൂടാതെ ജനപ്രിയ ബ്രാന്റുകൾ സ്വകാര്യ ബാറുകളിലേക്ക് മാത്രം നൽകുകയും റീടൈൽ ഷോപ്പുകളിലേക്ക് വേണ്ടത്ര മദ്യം നൽകാതിരിക്കുകയും ചെയ്യുന്നു. സ്വകാര്യ ബാറുകളിൽനിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം ശക്തമാണ്. 
ലേബലിങ്‌ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ രാത്രി 8.45 വരെ ജോലി ചെയ്യിപ്പിക്കുകയും പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. 
എടപ്പാൾ മദ്യഷോപ്പിൽനിന്നും ആറ് സെക്യൂരിറ്റി ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാൻ നിർദേശം നൽകി. തന്നിഷ്ട്ടപ്രകാരം എന്തും ചെയ്യുന്ന ശൈലിയാണ് വെയർഹൗസ് മാനേജർ സ്വീകരിക്കുന്നത്. 
ഇയാൾക്കെതിരെ ഉയർന്നുവന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ശക്തമായ  നിയമനടപടി സ്വീകരിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top