19 September Thursday

എക്സൈസ് ഇൻസ്പെക്ടർക്ക്‌ വെടിയേറ്റ സംഭവം: അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
വണ്ടൂർ 
മയക്കുമരുന്ന് കേസിലെ പ്രതി ജോർജുകുട്ടിയെ പിടികൂടുന്നതിനിടയിൽ നിലമ്പൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിന് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ആയുധം കൈവശം വയ്ക്കൽ, കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, ഭീഷണിപ്പെടുത്തൽ, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. 
അന്വേഷണത്തിന്റെ ഭാഗമായി വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എക്സൈസ് ഇൻസ്പെക്ടറിൽനിന്നും മൊഴിയെടുത്തു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന്‌ വണ്ടൂർ സിഐ വി അബ്ദുൾ മജിദ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ താമസസ്ഥലത്ത് വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top