18 June Friday

തൊഴിലാളികൾ സത്യഗ്ര​ഹം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
മലപ്പുറം
പെട്രോൾ, ഡീസൽ വിലവർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു)  നേതൃത്വത്തിൽ തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസിനുമുന്നിൽ സത്യ​ഗ്ര​ഹം നടത്തി. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം. കേന്ദ്ര സർക്കാർ ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ പെട്രോൾ, ഡീസൽ വിതരണംചെയ്യുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക, ടാക്സി നിരക്കുകൾ കാലോചിതമായി പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മലപ്പുറത്ത് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ സത്യഗ്രഹമിരുന്ന ജില്ലാ സെക്രട്ടറി വി പി അനിലിനെ ഹാരമണിയിച്ച് ഉദ്ഘാടനംചെയ്തു. ടി അഷറഫ് അധ്യക്ഷനായി. പെരിന്തൽമണ്ണയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, തിരൂരിൽ കൂട്ടായി ബഷീർ, കോട്ടക്കലിൽ ടി കബീർ, തിരൂരങ്ങാടിയിൽ പി സോമസുന്ദരൻ, മഞ്ചേരിയിൽ പി രാധാകൃഷ്ണൻ, അരീക്കോട് ഫിറോസ് ബാബു, വണ്ടൂർ പി മോഹൻദാസ്, ആനക്കയത്ത് ഇ എം ജിതേന്ദ്രൻ എന്നിവർ ഉദ്ഘാടനംചെയ്തു. ജില്ലയിൽ 64 കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top