12 August Wednesday
4 പേർക്ക്‌ സമ്പർക്കത്തിലൂടെ

32 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
മലപ്പുറം
രണ്ടുവയസ്സുള്ള കുഞ്ഞുങ്ങളുൾപ്പെടെ  ജില്ലയിൽ 32 പേർക്കുകൂടി കോവിഡ്–- 19  സ്ഥിരീകരിച്ചു. രണ്ടുവയസ്സുകാരനുൾപ്പെടെ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 19 പേർ വിദേശത്തുനിന്നും എത്തിയവരാണ്‌. എല്ലാവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
ജൂൺ 22ന് രോഗം സ്ഥിരീകരിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയുടെ ഭാര്യ (37)യ്‌ക്കും രണ്ടുവയസ്സുള്ള മകനും കോവിഡ്‌ സ്ഥിരീകരിച്ചു. ചീരാൻ കടപ്പുറം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ താനൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ താനൂർ സ്വദേശി (50)യ്‌ക്കും രോഗം സ്ഥിരീകരിച്ചു. അങ്കമാലി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ മങ്കട നെച്ചിനിക്കോട് സ്വദേശി (39)യ്‌ക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ: ബംഗളൂരുവിൽനിന്നെത്തിയ വേങ്ങര കൂരിയാട് സ്വദേശികളായ 24 വയസ്സുകാരൻ, 42 വയസ്സുകാരൻ, വാഴയൂർ പുതുക്കോട് സ്വദേശിനി (37), രണ്ട്‌ വയസ്സുള്ള മകൾ, നാസിക്കിൽനിന്നെത്തിയ കണ്ണമംഗലം സ്വദേശി (45), മുംബൈയിൽനിന്നെത്തിയ വട്ടംകുളം സ്വദേശി (26), ചെന്നൈയിൽനിന്നെത്തിയ താനൂർ കാരാട് സ്വദേശി 43 വയസ്സുകാരൻ, 37 വയസ്സുകാരി, രാജസ്ഥാനിൽനിന്നെത്തിയ താനൂർ സ്വദേശി (28), ദോഹയിൽനിന്നെത്തിയ വട്ടംകുളം മാണൂർ സ്വദേശിനി (24), നാല് വയസ്സുള്ള മകൻ, ചുങ്കത്തറ പെരുമ്പഴിക്കുന്ന് സ്വദേശി (49), ദമാമിൽനിന്നെത്തിയ ആനക്കയം പെരിമ്പലം സ്വദേശി (37), കുവൈത്തിൽനിന്നെത്തിയ കരുവാരക്കുണ്ട് കെന്നത്ത് സ്വദേശി (28), പുഴക്കാട്ടിരി സ്വദേശി (40), തേഞ്ഞിപ്പലം സ്വദേശി (40), നന്നമ്പ്ര ചെറുമുക്ക് സ്വദേശി (33), നിലമ്പൂർ വല്ലപ്പുഴ സ്വദേശി (25), റിയാദിൽനിന്നെത്തിയ ഒഴൂർ കൊറാട് സ്വദേശി (31), കോഡൂർ പറയങ്ങാട് സ്വദേശിനി (19), റാസൽഖൈമയിൽനിന്നെത്തിയ താനാളൂർ സ്വദേശി (63), പെരിന്തൽമണ്ണ പൊന്ന്യാക്കുർശിയിലെ ഏഴ് വയസ്സുകാരി, ചുങ്കത്തറ മാമ്പൊയിൽ സ്വദേശിനി (23), ദുബായിൽനിന്നെത്തിയ കുറ്റിപ്പുറം നടുവട്ടത്തെ ആറ്‌ വയസ്സുകാരി,  മലപ്പുറം മേൽമുറി കൂമ്പാറ സ്വദേശി (36), മസ്‌കത്തിൽനിന്നെത്തിയ കുറ്റിപ്പുറം കുളക്കാട് സ്വദേശി (58)
ഷാർജയിൽനിന്നെത്തിയ കരുവാരക്കുണ്ട് അയ്യപ്പൻകാവ് സ്വദേശി (31), മാൽഡോവയിൽനിന്നെത്തിയ പള്ളിക്കൽ കൂനൂൽമാട് സ്വദേശി (20).
 
23 പേര്‍കൂടി രോഗമുക്തർ; ചികിത്സയിൽ 244 പേര്‍
മലപ്പുറം
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 23 പേർകൂടി രോഗമുക്തരായി. 244 പേരാണ്‌ ചികിത്സയിലുള്ളത്‌. ഇതുവരെ 517 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗമുക്തരായ 265 പേർ വീടുകളിലേക്ക് മടങ്ങി. 
രണ്ടുപേർ സ്റ്റെപ് ഡൗൺ ഐസിയുവിൽ തുടർനിരീക്ഷണത്തിലാണ്‌. 1592 പേരെക്കൂടി ചൊവ്വാഴ്‌ച നിരീക്ഷണത്തിലാക്കി. 
31,096 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടൂം 
എടപ്പാൾ
പൊന്നാനി താലൂക്കിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും യോ​ഗം  തീരുമാനിച്ചു. കൂടുതൽ സ്ഥലങ്ങളിൽനിന്ന്‌ സാമ്പിളുകൾ എടുക്കും. എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് കോവിഡ് ടെസ്റ്റിനായി സാമ്പിളുകൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. 
എല്ലാ വീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. എടപ്പാളിലെ ആശുപത്രികളിൽ  ജൂൺ മാസം സന്ദർശിച്ചവരുടെ കൃത്യമായ കണക്ക് എടുത്തുവരുന്നു. അസാധാരണമായ സാഹചര്യത്തെ നേരിടാൻ ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചും പൂർണമായും സഹകരിക്കണമെന്ന്   കലക്ടർ കെ ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു.
കിറ്റുകൾ ഇന്നെത്തും 
എടപ്പാൾ
കോവിഡ്  സാമ്പിൾ പരിശോധിക്കുന്നതിനായി അനുവദിച്ച ടെസ്റ്റ്‌ കിറ്റുകൾ ബുധനാഴ്‌ച എത്തും.  പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി എന്നീ അഞ്ച് സെന്ററിലേക്കാണ്‌ കിറ്റുകൾ  എത്തുക. എടപ്പാളിനും  വട്ടംകുളത്തിനും  4500 കിറ്റുകളെങ്കിലും വേണമെന്ന് മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെട്ടു.  എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽനിന്നുള്ള  സാമ്പിൾ ശേഖരണം ബുധനാഴ്‌ച സമാപിക്കും. 
 
നിയന്ത്രണങ്ങള്‍ കടുപ്പിച്ചു 
പൊന്നാനി 
പൊന്നാനി താലൂക്കിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് താലൂക്കിന്റെ എല്ലാ ഭാ​ഗങ്ങളും പൊലീസ് നിയന്ത്രണത്തിലായി. ദേശീയപാത ഒഴികെയുള്ള മുഴുവൻ റോഡുകളും അടച്ചു. അവശ്യവസ്തുക്കൾക്കായി പൊന്നാനി നഗരസഭയിൽ മൂന്ന് കടകളും പഞ്ചായത്തുകളിൽ പച്ചക്കറിക്കും പലചരക്കുകൾക്കും ഓരോ കടയുംവീതമാണ് തുറന്നത്. പൊന്നാനി ഹാർബർ പൂർണമായും അടച്ചു. 
ലോക്ക് ഡൗൺ ലംഘിച്ച് കട തുറന്ന നരിപറമ്പിലെയും കാലടിയിലെയും രണ്ട് പേർക്കെതിരെ പൊന്നാനി പൊലീസ് കേസെടുത്തു. മാറഞ്ചേരി പരിച്ചകത്ത് മൂന്ന് പലചരക്ക് കടയുടമകൾക്കെതിരെയും എരമംഗലത്ത് ഒരാൾക്കെതിരെയും പെരുമ്പടപ്പ് പൊലീസ് കേസെടുത്തു.
 
നഗരസഭാ ഓഫീസ് സേവനങ്ങൾ നിർത്തി
താനൂർ
നഗരസഭാ പരിധിയിൽ കഴിഞ്ഞയാഴ്ച കോവിഡ്  സ്ഥിരീകരിച്ച ലോറി ഡ്രൈവറുമായി സമ്പർക്കമുണ്ടായിരുന്ന ഭാര്യയ്ക്കും മകനും വില്ലേജ് ഓഫീസ് ജീവനക്കാരനും രോഗം  സ്ഥിരീകരിച്ചു. നഗരസഭാ ഓഫീസ് സേവനങ്ങൾ ജൂലൈ 13 വരെ നിർത്തിവയ്ക്കാൻ ചൊവ്വാഴ്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ  പ്രദേശത്ത്‌ പൊലീസ് നിരീക്ഷണം ആവശ്യപ്പെടുമെന്നും അധികൃതർ പറഞ്ഞു.  ലോറി ഡ്രൈവർ ജോലി ആവശ്യാർഥം സഞ്ചരിച്ച താനൂർ, പുതിയാപ്പ ഹാർബറുകൾ അടച്ചിട്ടിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക ശേഖരിച്ചുവരികയാണ്.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top