16 July Thursday

‘ടൈംസ് ഓഫ് ഇന്ത്യ’ക്കെതിരെ നടപടിയുമായി വിരമിച്ച ഉദ്യോഗസ്ഥ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 

തേഞ്ഞിപ്പലം
അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ‘ടൈംസ് ഓഫ് ഇന്ത്യ’ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കലിക്കറ്റ് സർവകലാശാലയിയിൽനിന്നും കഴിഞ്ഞ ദിവസം വിരമിച്ച സംഘടനാ നേതാവ്. കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും ജോയിന്റ്‌‌ രജിസ്ട്രാറുമായിരുന്ന എസ് പത്മജയാണ് അഡ്വ. എം മനോഹരൻ മുഖേന പത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന പത്മജക്ക് നിലവിലുണ്ടായിരുന്ന ജോയിന്റ്‌‌ രജിസ്ട്രാർ എൽപിആറിൽ പോയ ഒഴിവിൽ നിയമപരമായി പ്രൊമോഷൻ നൽകിയിരുന്നു. 
അർഹമായ പ്രൊമോഷൻ ലഭിച്ചതിനെപ്പറ്റി വാർത്ത തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് നോട്ടീസിൽ പറയുന്നു. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത  റസീറ്റ് അയച്ചില്ലെങ്കിൽ     നിയമ നടപടിയെടുക്കുമെന്നും നോട്ടീസിൽ പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top