16 April Friday

ലീഗ്‌ ദേശീയതയുമായി ചേരണമെന്ന്‌ 
ശോഭ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

 

തൃപ്പൂണിത്തുറ
ഭീകരന്മാരെ മടിയിൽനിന്ന്‌ ഇറക്കിവിട്ട്‌ മുസ്ലിംലീഗ്‌ ദേശീയതയുമായി ചേരണമെന്ന്‌ ശോഭ സുരേന്ദ്രൻ. ലീഗ്‌ ദേശീയത ഉൾക്കൊണ്ട്‌ നരേന്ദ്ര മോഡിയുടെ ആശയങ്ങൾ വിശ്വസിച്ച്‌ കടന്നുവരണമെന്നാണ്‌ താൻ ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വിജയയാത്രയിൽ സംസാരിക്കുകയായിരുന്നു അവർ.
അധികാരക്കൊതിമൂത്ത്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രാജ്യദ്രോഹികളുമായി ബന്ധമുണ്ടാക്കി ലീഗ്‌ എടുത്ത നിലപാട്‌ മാറ്റണം. താൻ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്നും പണിയെടുത്താണ്‌ പാർടിയിൽ ഇതുവരെയുള്ള സ്ഥാനത്ത്‌ എത്തിയതെന്നും ശോഭ വ്യക്തമാക്കി. കെ സുരേന്ദ്രന്റെ പേര്‌ പ്രസംഗത്തിലൊരിടത്തും ശോഭ പറഞ്ഞില്ല. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  എ എൻ രാധാകൃഷ്‌ണനാകട്ടെ, കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം കഴിഞ്ഞതോടെ സ്ഥലം കാലിയാക്കി.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണോയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മാപ്പിള ലഹളയുടെ വാർഷികം ആഘോഷിക്കാൻ ശ്രമിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top