11 July Saturday

ഗൾഫിൽനിന്ന്‌ 171 കോഴിക്കോട്ടുകാരെത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
 കോഴിക്കോട്‌
വെള്ളിയാഴ്‌ച രാത്രി രണ്ടുവിമാനങ്ങളിലായി  കോഴിക്കോട്‌‌ സ്വദേശികളായ 171  പേർ നാട്ടിലെത്തി. രാത്രി  9.40ന് ദുബായിൽനിന്ന്‌  കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് സ്വദേശികളായ  78 പേരുണ്ടായിരുന്നു.  ഇതിൽ രണ്ടുപേരെ ആശുപത്രിയിലാക്കി. 42 പേരെ കോവിഡ് കെയർ സെന്ററിലും   
 34 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എട്ട് ജില്ലകളിൽനിന്നായി 187 പേരാണ്‌ ഇതിൽ യാത്രചെയ്‌തത്‌.  ഇതിൽ 15പേർ ഗർഭിണികളാണ്‌.  രാത്രി 11.00ന്  കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത്–--കോഴിക്കോട് വിമാനത്തിൽ  93 കോഴിക്കോട് സ്വദേശികളുണ്ട്‌.  ഇതിൽ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
41 പേരെ കോവിഡ് കെയർ സെന്റർ ക്വാറന്റൈനിലും  49 പേരെ ഹോം ക്വാറന്റൈനിലും പ്രവേശിപ്പിച്ചു. ഒമ്പത് ജില്ലകളിൽനിന്നുള്ള 183 പേരാണ്‌ ഈ വിമാനത്തിൽ യാത്രചെയ്‌തത്‌. ഇതിൽ 20പേർ ഗർഭിണികളാണ്‌.
പ്രധാന വാർത്തകൾ
 Top