11 July Saturday

വീരേന്ദ്രകുമാർ മനുഷ്യനുവേണ്ടി പൊരുതിയ സോഷ്യലിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 കോഴിക്കോട്‌

മനുഷ്യനും ഭൂമിക്കുംവേണ്ടി പൊരുതിയ സോഷ്യലിസ്റ്റായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് സർവകക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. തനിക്കും കാലത്തിനുമായി മാത്രം ജീവിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതദർശനം. വരും തലമുറകൾക്കും പാർക്കാനുള്ളതാണ് ഭൂമിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്ന് അനുശോചനപ്രമേയം വ്യക്തമാക്കി. 
മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീർ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, മാതൃഭൂമി മാനേജിങ്‌ എഡിറ്റർ പി വി ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, കോൺഗ്രസ് നേതാവ് അഡ്വ. പി എം സുരേഷ്ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ, മാതൃഭൂമി ഡയറക്ടർ പി വി ഗംഗാധരൻ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ, കോൺഗ്രസ് എസ് ജില്ലാ ജനറൽ സെക്രട്ടറി സി പി ഹമീദ്, കേരള കോൺഗ്രസ് എം ജില്ലാ ജനറൽസെക്രട്ടറി എൻ വി ബാബുരാജ്, എൻസിപി ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽസിങ്‌, കൗൺസിലർ പി കിഷൻചന്ദ്, കബീർ സലാല എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top