കോഴിക്കോട്
ഡിഫൻസ് കൗൺസിൽ സംവിധാനം അവസാനിപ്പിക്കണമെന്ന് ജില്ലയിലെ അഭിഭാഷക സംഘടനകളുടെ സംയുക്ത സമരസമിതി കൺവൻഷൻ ആവശ്യപ്പെട്ടു. പ്രതികൾക്ക് സർക്കാർ അഭിഭാഷകനെ നിയോഗിക്കുന്ന സംവിധാനമാണിത്. നളന്ദ ഓഡിറ്റോറയത്തിൽ നടന്ന പരിപാടിയിൽ സമരസമിതി ചെയർമാൻ ശിവരാമകൃഷ്‌ണൻ അധ്യക്ഷനായി. ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽ കുമാർ മുഖ്യാതിഥിയായി. അഡ്വ. എം കെ ദിനേശൻ പ്രമേയവും റിപ്പോർട്ടും അവതരിപ്പിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ്, സമരസമിതി കൺവീനർ ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..