29 May Monday

ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന്‌ 
നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
കോഴിക്കോട്‌
സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷന്റെയും ജില്ലാ പവർലിഫ്റ്റിങ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ദേശീയ സീനിയർ പുരുഷ - വനിതാ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന്‌ ശനിയാഴ്‌ച തുടക്കമാകും. അഞ്ചുവരെ  കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ്‌ മത്സരം. 26 സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറോളം   താരങ്ങൾ പങ്കെടുക്കും. 
ജൂൺ 11 മുതൽ 17 വരെ മാൾട്ടയിലെ വലേറ്റായിൽ നടക്കുന്ന ലോക ഓപ്പൺ ക്ലാസിക് പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top