ഫറോക്ക്
ലഖ്‌നൗവിൽ നടന്ന ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്‌ത് ഫറോക്ക് സ്വദേശി എ വി ഗോകുൽദാസിന് വെങ്കല മെഡൽ. എസ്എച്ച് - 6 വിഭാഗത്തിലാണ് പാരാ ബാഡ്മിന്റൺ രാജ്യാന്തര കായികതാരം കൂടിയായ ഗോകുൽദാസിന്റെ മെഡൽ നേട്ടം.
നിലവിലെ കേരളാ ചാമ്പ്യനായ ഗോകുൽദാസ് ഉഗാണ്ടയിൽ നടന്ന അന്തർദേശീയ ഡബിൾസിൽ സ്വർണവും സിംഗിൾസിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. ഫറോക്ക് നഗരസഭയിലെ കുന്നത്ത് അരീക്കാട് വാക്കയിൽ എ വി ഗോവിന്ദൻ കുട്ടി–ഗിരിജ ദമ്പതികളുടെ മകനാണ്. സിപിഐ എം കുന്നത്ത് മോട്ട ബ്രാഞ്ച് അംഗമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..