27 May Wednesday

ഇന്നും പുതിയ പോസിറ്റീവ് ഇല്ല നേരിയ ആശ്വാസം

സ്വന്തം ലേഖികUpdated: Tuesday Mar 31, 2020
കോഴിക്കോട് 
ജില്ലയിൽ പുതിയതായി ആർക്കും കോവിഡ്‌ സ്ഥിരീകരിക്കാത്തത്‌ നേരിയ ആശ്വാസം പകരുന്നു. 20,135 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. തിങ്കളാഴ്‌ച മൂന്നുപേരെ ആശുപത്രിയിലാക്കി. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവർ 22 പേർ. 
മൂന്ന് സ്രവസാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആകെ 246 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 240 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. 231 എണ്ണം നെഗറ്റീവാണ്.  ഇതുവരെ ഒമ്പത്‌ പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ ആറ് പേർ കോഴിക്കോട്‌ ജില്ലക്കാരാണ്‌. മൂന്നെണ്ണം ഇതര ജില്ലക്കാരും. ആറുപേരുടെ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്.
കോവിഡ്-19 ജാഗ്രത പോർട്ടൽ വഴി രോഗലക്ഷണങ്ങളുള്ളവർക്കായി ടെലി മെഡിസിൻ സംവിധാനം ബ്ലോക്ക് തലത്തിൽ സജ്ജമമാക്കിയതായി ഡിഎംഒ അറിയിച്ചു. ഇതിനായി ഓരോ ബ്ലോക്കിലും ഓരോ ഫിസിഷ്യൻ/മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തുകയും അവർക്കുവേണ്ട  നിർദേശങ്ങൾ ജില്ലാ കലക്ടർ സൂം കോൺഫറൻസ് വഴി നൽകുകയുംചെയ്തു.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 31 പേർക്ക് കൗൺസലിങ് നൽകി. മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 14 പേർ ഫോണിലൂടെ സേവനം തേടി.
ബീച്ച് ആശുപത്രിയിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം  നൽകുന്നതിനു ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ യോഗം ചേർന്നു. യോഗത്തിൽ ഡിഎംഒ ഡോ. വി ജയശ്രീ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് എന്നിവർ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലയിലെ കൺട്രോൾ റൂമിലെ ജീവനക്കാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജില്ലാ സർവെയ്‌ലൻസ് ഓഫീസർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top