26 January Wednesday

അക്ഷരോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കുന്നുമ്മൽ മേഖലാ അക്ഷരോത്സവം കെ കെ ലതിക ഉദ്ഘാടനംചെയ്യുന്നു

കുറ്റ്യാടി 
കേളുഏട്ടൻ സ്മാരക അക്ഷരോത്സവം വട്ടോളി സംസ്കൃതം ഹൈസ്‌കൂളിൽ  കെ കെ ലതിക ഉദ്ഘാടനംചെയ്തു. ബാലസംഘം മേഖലാ പ്രസിഡന്റ്‌ അൽദേവ് അധ്യക്ഷനായി. എസ് ആർ ശ്രേയ, സാനിയ എന്നിവർ സംസാരിച്ചു. ചേരാപുരം മേഖലയിൽ അഞ്ജു ശ്രീധർ ഉദ്ഘാടനം ചെയ്‌തു. അൽക്ക മനോജ് അധ്യക്ഷയായി. വിഷ്ണു, കെ സി ബാബു, നവജേഷ്, ടി വി മനോജ് എന്നിവർ സംസാരിച്ചു. തളീക്കര മേഖലയിൽ സുധൻ കൈവേലി ഉദ്ഘാടനം ചെയ്‌തു. സായൂജ് അധ്യക്ഷനായി. എം കെ ശശി മുഖ്യാതിഥിയായി. 
കെ രാജൻ, ജിജീഷ് തളീക്കര എന്നിവർ സംസാരിച്ചു. കോവുക്കുന്നിൽ എം പി ഷിയാനി ഉദ്ഘാടനംചെയ്‌തു. - അൽ നാദിലീശ് അധ്യക്ഷനായി. തേജാലക്ഷ്മി, എ റഷീദ്, പി പി നാണു, വി കെ കരുണൻ എന്നിവർ സംസാരിച്ചു.
തിനൂര് സുധീഷ് എടോനി ഉദ്ഘാടനംചെയ്‌തു. അലൻ തേജ് അധ്യക്ഷനായി. നന്ദനൻ, സുരേഷ്, ലതിക എന്നിവർ സംസാരിച്ചു. മുള്ളൻകുന്നിൽ ആരതി ഉദ്ഘാടനംചെയ്‌തു. വിഷ്ണുദത്ത് അധ്യക്ഷനായി. തൊട്ടിൽപ്പാലത്ത്‌ സുധീഷ് കൃഷ്ണ ഉദ്ഘാടനംചെയ്‌തു. അഭിനവ് അധ്യക്ഷനായി.  ചാത്തങ്കോട്ടുനട എ ആർ വിജയൻ ഉദ്ഘാടനംചെയ്‌തു. മിഥുൻ അധ്യക്ഷനായി. 
വേളത്ത്‌ ടി വി മനോജനും നരിപ്പറ്റയിൽ നന്ദൻ മുള്ളമ്പത്തും ഉദ്ഘാടനംചെയ്തു. മൊകേരിയിൽ എൻ പി പ്രേമൻ ഉദ്ഘാടനംചെയ്‌തു. സൗരവ് അധ്യക്ഷനായി. കെ ശശീന്ദ്രൻ, പി വിനോദൻ എന്നിവർ സംസാരിച്ചു. കായക്കൊടിയിൽ സുനിൽ ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top