28 January Friday

പൂവാറൻതോട് ജിഎൽപി സ്കൂൾ അപ്ഗ്രേഡ് ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കെഎസ്ടിഎ മുക്കം ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം 
കെ കെ ഗീത ഉദ്ഘാടനം ചെയ്യുന്നു

മുക്കം
മലയോര കുടിയേറ്റ മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽപി സ്കൂൾ യുപി സ്കൂളായി ഉയർത്തണമെന്ന് കെഎസ്ടിഎ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളും ഏറെയുള്ള പ്രദേശത്തെ കുട്ടികൾ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനായി ഏറെദൂരം താണ്ടിയാണ് മറ്റു വിദ്യാലയങ്ങളിലെത്തുന്നത്. ഇതിന് പരിഹാര മായി പൂവാറൻതോട് ജിഎൽപി സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
കാരമൂല കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗീത ഉദ്ഘാടനം ചെയ്തു. പി കെ മനോജ് കുമാർ അധ്യക്ഷനായി. കെ  ബാൽരാജ് രക്തസാക്ഷി പ്രമേ യവും പി പത്മശ്രീ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉപജില്ലാ സെക്രട്ടറി വി അജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി കെ വിനോദ് കുമാർ വരവുചെലവ് കണക്കും ജില്ലാ എക്സിക്യൂട്ടീവ് അംഗം വി ഷാജി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
  ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വാസു, ജില്ലാ കമ്മിറ്റി അംഗം കെ സി ഷാഹിദ് എന്നിവർ സംസാരിച്ചു. കെ ശിവദാസൻ സ്വാഗതവും പി സി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി കെ മനോജ് കുമാർ (പ്രസിഡന്റ്‌), വി അജീഷ് (സെക്രട്ടറി), ടി കെ വിനോദ് കുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top